മെസി ബാഴ്‌സയിൽ വരുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ചിലത് പറയാനുണ്ട്, വലിയ വെളിപ്പെടുത്തലുമായി ലെവൻഡോവ്‌സ്‌കി

പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് തനിക്ക് ഒരു ‘സ്വപ്നം’ ആയിരിക്കുമെന്ന് ബാഴ്‌സലോണ ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കി പറഞ്ഞു.

ലെവൻഡോവ്‌സ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്സയിൽ എത്തിയത്. പോളിഷ് സൂപ്പർസ്റ്റാറിന്റെ വരവിനുശേഷം ക്യാമ്പ് നൗവിൽ താരം ഉടനടി സ്വാധീനം ചെലുത്തി, താരത്തിന്റെ വരവിന് ശേഷമാണ് ടീം ലാ ലിഗ ടേബിളിൽ ബാഴ്‌സ മുന്നിലേക്ക് കയറി വന്നത്.

ഇപ്പോഴിതാ പി‌എസ്‌ജി സൂപ്പർ താരം ലയണൽ മെസ്സിയുമായി ലൈംലൈറ്റ് പങ്കിടാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പോളണ്ട് ഇന്റർനാഷണൽ പറഞ്ഞു. അദ്ദേഹം മുണ്ടോ ഡിപോർട്ടീവോയോട് പറഞ്ഞു:

“അവൻ വരുമോ എന്ന് എനിക്ക് അഭിപ്രയം പറയാൻ പറ്റില്ല. തീർച്ചയായും, ഇപ്പോൾ അവൻ ഒരു പ്ലേമേക്കറെപ്പോലെ കളിക്കുന്നു, അവൻ കുറച്ച് ഗോളുകൾ നേടുകയും സഹതാരങ്ങൾക്ക് കൂടുതൽ പാസുകൾ നൽകുകയും ചെയ്തേക്കാം, അതെ സമയം തന്നെ നന്നായി സ്കോർ ചെയ്യുകയും ചെയ്യും.”

ഏതൊരു സ്‌ട്രൈക്കറും ഒപ്പം കളിക്കാൻ സ്വപ്നം കാണുന്ന കളിക്കാരനാണ് അദ്ദേഹം.
ബാഴ്‌സ കരാർ നീട്ടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2021 വേനൽക്കാലത്ത് മെസ്സി ബാഴ്‌സലോണ വിട്ടു പിഎസ്ജിയിലേക്ക്.

പിഎസ്‌ജിയുമായുള്ള മെസ്സിയുടെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും, കൂടാതെ പാരീസിലെ വമ്പന്മാരുമായുള്ള തന്റെ കരാർ നീട്ടാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ