RCB VS PBKS: നിനക്ക് തന്ന വാക്ക് ഞാൻ പാലിക്കാൻ ശേഷിക്കുന്നത് ഒരേ ഒരു വിജയം; മത്സരശേഷം വൈറലായി വിരാട് കോഹ്ലി അനുഷ്ക ശർമ്മ സംഭാഷണം

ഐപിഎൽ 18 ആം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത്തവണ ആർസിബി കപ്പ് ജേതാക്കളാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. മത്സരം വിജയിച്ചതിനു ശേഷം ഗാലറിയിൽ ഇരുന്ന അനുഷ്കയോട് ഒറ്റ മത്സരം കൂടെ എന്ന് ആംഗ്യം കാണിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 18 വർഷമായി ഒരു ഐപിഎൽ കിരീടം പോലുമില്ലാത്ത കോഹ്‌ലിക്ക് കപ്പ് ജേതാവാകാൻ സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.

മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ടതകര്‍ച്ച നേരിട്ടതോടെ ആർസിബി വിജയം ഉറപ്പിച്ചു. 14 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ 114 റൺസിന്‌ ഓൾ ഔട്ട് ആയിരിക്കുകയാണ്. മികച്ച പ്രകടനമാണ് തുടക്കം മുതൽ ബെംഗളൂരു ബോളർമാർ കാഴ്ച വെച്ചത്.

മൂന്നു വിക്കറ്റുകളുമായി ജോഷ് ഹേസൽവുഡും സുയാഷ്‌ ശർമ്മയും കളം നിറഞ്ഞപ്പോൾ ബാക്കി വന്ന വിക്കറ്റുകൾ വീഴ്ത്താൻ ഭുവനേശ്വർ കുമാറിനും യാഷ് ദയാലിനും റൊമാരിയോ ഷെപ്പേർഡിനും സാധിച്ചു. യാഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വറും റൊമാരിയോയും ചേർന്ന് ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

ബാറ്റിംഗിൽ മികച്ച തുടക്കമാണ് വിരാട് കോഹ്‌ലിയും, ഫിൽ സാൾട്ടും ചേർന്ന് നൽകിയത്. ഫിൽ സാൾട്ട് പുറത്താകാതെ 27 പന്തിൽ നിന്നായി 6 ഫോറും 3 സിക്‌സും അടക്കം 56* റൺസ് നേടി. വിരാട് കോഹ്ലി 12 പന്തിൽ 2 ഫോർ അടക്കം 12 റൺസ് നേടി പുറത്തായി. പിന്നീട് വന്ന മായങ്ക് അഗർവാൾ 13 പന്തിൽ 2 ഫോറും 1 സിക്‌സും അടക്കം 19 റൺസ് നേടി. അവസാനം രജത് പാടീദാർ 8 പന്തിൽ നിന്നായി ഒരു സിക്‌സും ഒരു ഫോറും അടക്കം 15 റൺസ് നേടി ടീമിനെ വിജയിപ്പിച്ചു.

Latest Stories

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

'പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ യാത്രക്കാരി തയാറായാലും വാങ്ങില്ല, അത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും'; മന്ത്രി സിപി ജോൺ