ഇത്രയും പതുക്കെ ടി 20 കളിക്കുന്ന ഒരു ഇന്ത്യൻ താരത്തെ ഞാൻ കണ്ടിട്ടില്ല, അവന്റെ ബാറ്റിംഗ് കാണാൻ തന്നെ ബോറാണ്; ബ്രെറ്റ് ലീ പറയുന്നത് ഇങ്ങനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെഎൽ രാഹുലിൻ്റെ സമീപനത്തിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ബ്രെറ്റ് ലീ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 236 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് വളരെ പതുക്കെ തുടക്കം നൽകിയ രാഹുൽ 21 പന്തിൽ 25 റൺസ് നേടി പുറത്തായി. ലീയുടെ അഭിപ്രായത്തിൽ രാഹുലിന്റെ ഈ മോശം ബാറ്റിംഗ് തന്നെയാണ് മറ്റ് ലക്നൗ താരങ്ങളെ തളർത്തിയതും കൂറ്റൻ തോൽവിയിലേക്ക് ടീമിനെ തള്ളി വിട്ടതും.

കെകെആർ ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരെയ്നും മിടുക്കർ ആണെന്നും അവരുടെ 70 റൺസിൻ്റെ കൂട്ടുകെട്ട് വ്യത്യാസം വരുത്തിയെന്നും ലീ പരാമർശിച്ചു. സോൾട്ടും നരെയ്നും തുടക്കം മുതൽ തന്നെ ആക്രമണോത്സുകരായിരുന്നു, എൽഎസ്ജി കളിക്കാരിൽ നിന്ന് വ്യത്യസ്തമായി ആദ്യ പന്ത് മുതൽ കൊൽക്കത്ത ആക്രമിച്ചാണ് കളിച്ചതെന്നും ലീ പറഞ്ഞു. കെ എൽ രാഹുലിൻ്റെ റൺ-എ-ബോൾ ഇന്നിംഗ്‌സ് ലക്‌നൗവിനെ സഹായിച്ചില്ലെന്നും അത് അവരുടെ തകർച്ചയിലേക്ക് നയിച്ചെന്നും ലീ പറഞ്ഞു.

“നിങ്ങൾ രണ്ട് ഓപ്പണിംഗ് ബാറ്റർമാരെയും ഇരുവശത്തുനിന്നും നോക്കുകയാണെങ്കിൽ അവിടെ തന്നെ വ്യത്യാസം ഉണ്ടെന്ന് ഞാൻ കരുതുന്നു. കൊൽക്കത്ത പവർ പ്ലേ ശരിക്കും പ്രയോജനപ്പെടുത്തിയപ്പോൾ ലക്നൗവിന് അത് സാധിച്ചില്ല. രാഹുലിന്റെ മോശം ഇന്നിംഗ്സ് തന്നെയാണ് അതിന് കാരണം. ”ലീ ജിയോ സിനിമയിൽ പറഞ്ഞു.

” സ്ഥിരത കുറവ് രാഹുലിനെ ഈ സീസണിൽ തളർത്തുന്നു. ആദ്യ കുറച്ച് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ അവൻ പിന്നെയുള്ള കുറച്ച് മത്സരങ്ങളിൽ തിളങ്ങി. ഇപ്പോഴിതാ വീണ്ടും മോശമായിരിക്കുന്നു.” ലീ പറഞ്ഞു.

ഇന്ന് അതിനിർണായക മത്സരത്തിൽ ലക്നൗ ഹൈദരാബാദിനെ നേരിടുമ്പോൾ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുടീമുകൾക്കും ജയം അത്യാവശ്യമാണ്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും