ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ താരം ആര്?; വെളിപ്പെടുത്തി ലീ, ഞെട്ടി ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ താരങ്ങളില്‍ താന്‍ ഏറ്റവുമധികം വെറുക്കുന്നയാളെക്കുറിച്ച് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ ആരംഭിക്കാനിരിക്കെയാണ് ലീയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ലീ ഏറ്റവുമധികം വെറുക്കുന്നയാള്‍ ബാറ്ററല്ല, മറിച്ചൊരു ബോളറാണെന്നാണ് ശ്രദ്ധേയം. ഇതിഹാസ ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്ററെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുള്ള കാരണം ലീ തുറന്നു പറയുകയും ചെയ്തു.

ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗായിരിക്കും. അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്യാന്‍ എനിക്കു വെറുപ്പായിരുന്നു. കാരണം ഹര്‍ഭജന്‍ എന്നെ എല്ലായ്പ്പോഴും ശല്യപ്പെടുത്തിയിരുന്നു. വ്യത്യസ്ത ഫോര്‍മാറ്റുകളിലായി നിരവധി തവണ ഭാജിക്കെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. എന്നെ വെറുപ്പിക്കുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ മിടുക്കനായിരുന്നു- ലീ വ്യക്തമാക്കി.

ഭാജിക്കെതിരേ ബോള്‍ ചെയ്യുമ്പോള്‍ അദ്ദേഹം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്കു നല്ല വേഗതയുണ്ടെന്നെല്ലാം പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ പിന്നാലെ വരികയും ചെയ്യും. എനിക്കു ഹര്‍ഭജന്റെ വിക്കറ്റ് ഒരിക്കലും ലഭിക്കാറുമില്ല.

അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്താല്‍ ഞാന്‍ എല്ലായ്പ്പോഴും ക്ഷീണിതനാവാറുണ്ടെന്നും ലീ വെളിപ്പെടുത്തി. ബോളിംഗിലായാലും ബാറ്റിംഗിലായാലും മാനസികമായി എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഭാജിക്കു സാധിച്ചിരുന്നു- ലീ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ