ഞാൻ അവന്മാരുമായി ഒരു ബെറ്റ് വെച്ചിരുന്നു, ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്നവർക്ക് എന്റെ ബാറ്റ് സമ്മാനമായി നൽകുമെന്ന്, അത് ഫലിച്ചു: ശ്രേയസ് അയ്യർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 54 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. എന്നാൽ, വാശിയോടെ പൊരുതി ബാറ്റ് വീശിയ ലഖ്‌നൗവിന് 20 ഓവറിൽ 200 റൺസ് നേടാൻ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു എൽഎസ്ജി 200 റൺസ് നേടിയത്.

പഞ്ചാബ് ഓപണർ പ്രഭ്സിമ്രാൻ സിംഗ് ഒരു റൺ പോലും നേടാനാകാതെ ഡഗ്‌ഔട്ടിലേക്ക് മടങ്ങിയപ്പോൾ പ്രിയാൻഷ് ആര്യ ടീമിനായി തകർത്തടിച്ചു. ഒൻപത് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 37 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്. ടീമിന്റെ ടോപ് സ്കോററായതും പ്രിയാൻഷ് തന്നെ.

ഒപ്പം 46 പന്തിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 87 റൺസാണ് പഞ്ചാബിനായി കൂപ്പർ അടിച്ചുകൂട്ടിയത്. നായകൻ ശ്രേയസ് അയ്യരിനും മാറ്റ് താരങ്ങൾക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല. മത്സരശേഷം ശ്രേയസ് അയ്യർ സംസാരിച്ചു.

‘മത്സരത്തിന് മുൻപ് ഞാൻ ആര്യയോടും കൂപ്പറിനോടും പറഞ്ഞു, ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന ആൾക്ക് എന്റെ ബാറ്റ് സമ്മാനമായി നൽകുമെന്ന്. അത് ശരിയാകുമോ എന്ന് അറിയില്ല, പക്ഷെ നമ്മളെ ഹാപ്പിയാക്കാൻ അത് സഹായിക്കും എന്ന് ഉറപ്പായിരുന്നു. ഇങ്ങനെ താരങ്ങളോട് പറഞ്ഞാൽ അവർ അത് ചെയ്യും. ഇതാണ് ഞങ്ങളുടെ വിജയ മന്ത്രവും’ ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ