LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

ഈ വർഷത്തെ ഐപിഎലിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വാങ്ങിയ താരമായിരുന്നു ഋഷഭ് പന്ത്. ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു വേണ്ടി ഓർത്തിരിക്കാൻ ഒരുപാട് മികച്ച ഇന്നിങ്‌സുകൾ അദ്ദേഹം നടത്തും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ. ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഇന്നിങ്‌സുകളാണ് താരം ടീമിനായി സംഭാവന ചെയ്യുന്നത്.

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ പ്രേതീക്ഷിച്ച പോലെ വീണ്ടും ഫ്ലോപ്പായിരിക്കുകയാണ് ഋഷഭ് പന്ത്. 17 പന്തിൽ 2 ഫോറും 1 സിക്‌സും അടക്കം 18 റൺസായിരുന്നു താരത്തിന്റെ സംഭാവന. ഇതോടെ പന്തിനു നേരെ വൻ ആരാധകരോഷമാണ് ഉയര്ന്നു വരുന്നത്.

ഐപിഎലിൽ ചെന്നൈക്കെതിരെ നടന്ന ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് അർധ സെഞ്ചുറി നേടാനായത്. ബാക്കി വന്ന മത്സരങ്ങൾ ആകട്ടെ ഒന്നിൽ പോലും തിളങ്ങാൻ സാധിച്ചില്ല. ക്യാപ്റ്റൻസിയിലും അദ്ദേഹം മോശമായ തീരുമാനങ്ങൾ കൊണ്ട് മത്സരങ്ങൾ തോല്പിക്കുന്നു എന്നും വിമർശനങ്ങൾ ഉണ്ട്.

ഇന്നത്തെ മത്സരത്തിൽ കൂടെ തോറ്റാൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനു പ്ലെ ഓഫ് സാദ്ധ്യതകൾ മങ്ങും. നിലവിൽ 70 റൺസ് ആകുന്നതിനു മുൻപ് തന്നെ ലക്‌നൗവിന്റെ പ്രധാന 4 വിക്കറ്റുകളും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. പഞ്ചാബിനായി അർശ്ദീപ് സിങ് 3 വിക്കറ്റുകളും അസ്മതുള്ളാ ഒമർസായി ഒരു വിക്കറ്റും സ്വന്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ