ഓസ്ട്രേലിയക്കെതിരായ സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്. എന്നാൽ ഏകദിന പരമ്പര നേടാൻ ഇന്ത്യക്ക് സാധിച്ചില്ല.
ഇപ്പോഴിതാ കളിക്കാർ വ്യക്തിപരമായി മികവു കാട്ടുമ്പോൾ തന്നെ പരമ്പര തോൽക്കുകയും ചെയ്‌താൽ അത് ആഘോഷിക്കാൻ താനില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.
ഗൗതം ഗംഭീർ പറയുന്നത് ഇങ്ങനെ:
” വ്യക്തിപരമായ നേട്ടങ്ങളിൽ സന്തോഷമുണ്ടെങ്കിലും ടീമിന്റെ വിജയമാണ് ഏതൊരു കോച്ചും ലക്ഷ്യമിടുന്നത്. ടീമിന്റെ വിജയം കോച്ചിന്റെ ധാർമിക ഉത്തരവാദിത്തമായി കാണുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായ നേട്ടം ആഘോഷിക്കാനില്ല” ഗൗതം ഗംഭീർ പറഞ്ഞു.