'15 കോടി എത്രയെന്ന് അറിയില്ല'; 'റോയല്‍' താരം കെയില്‍ ജാമിസണ്‍

ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണ്‍. 15 കോടി രൂപയെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ലേല സമയത്ത് 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താനെന്ന് ജാമിസണ്‍ പറഞ്ഞു.

“അര്‍ദ്ധ രാത്രിയില്‍ ഞാന്‍ എഴുന്നേറ്റ് ഫോണ്‍ നോക്കി. ലേലത്തില്‍ എന്റെ പേര് വരുന്നത് വരെയുള്ള കാത്തിരിപ്പ് ഭയങ്കരമായിരുന്നു. 15 കോടി രൂപ എന്നാല്‍ ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് എനിക്ക് അറിയില്ല. ന്യൂസിലാന്‍ഡ് ഡോളറിലേക്ക് എങ്ങനെ കണക്കാക്കണം എന്നും അറിയില്ല. പണത്തേക്കാളുപരി കോഹ്‌ലിക്കും ഡിവില്ലിയേഴ്‌സിനും മാക്‌സ്വെല്ലിനുമെല്ലാം കളിക്കാനാകുന്നതാണ് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നത്” ജാമിസണ്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിന്റെ മുന്‍ പരിശീലകനായ മൈക്ക് ഹെസനാണ് ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍. ഹെസന്റെ താല്‍പ്പര്യമാണ് ജാമിസണെ ടീമിലെത്തിക്കുന്നതില്‍ നിര്‍ണായകമായത്.ആറടി എട്ടിഞ്ചുകാരനായ ജാമിസണെ ഏത് പിച്ചിലും മികച്ച ബൗണ്‍സ് കണ്ടെത്താനാവുമെന്നതാണ് ശ്രദ്ധേയനാക്കുന്നത്.

ന്യൂസിലന്‍ഡിലെ ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ 2019ല്‍ നാലോവറില്‍ ഏഴ് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ജാമിസണിന്റെ മികച്ച പ്രകടനം. നിലവില്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള തായാറെടുപ്പിലാണ് ജാമിസണ്‍.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്