പന്ത് കളിയിൽ കിട്ടാതെ എനിക്ക്...,2019 ലോകകപ്പ് സെമിക്ക് മുമ്പ് സംഭവിച്ച പ്രശ്നത്തെക്കുറിച്ച് ഷമി; നടത്തിയിരിക്കുന്നത് വമ്പൻ വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സീം പൊസിഷനുള്ള ഷമി ലൈനിലും ലെങ്ങ്തിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ എതിരാളികളെ കുഴപ്പിക്കുകയും അവരെ തകർക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പല വിജയങ്ങളിലും താരം നിർണായക പ്രകടനമാണ് നടത്തിയത്.

നിലവിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം ഏറെ നാളെ കളത്തിന് പുറത്തായിരുന്ന ഷമി അതിനെ എല്ലാം അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. 2023 ലോകകപ്പിനിടെയാണ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റത്. ടൂർണമെൻ്റ് അവസാനിച്ചതിന് ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ അതിനെ എല്ലാം അതിജീവിച്ച് താരം ഇപ്പോൾ തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

ഇപ്പോഴിതാ നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് നേടിയിട്ടും ന്യൂസിലൻഡിനെതിരായ 2019 ഏകദിന ലോകകപ്പ് സെമിഫൈനലിനുള്ള പ്ലെയിംഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയ മാനേജ്‌മെൻ്റിൻ്റെ തീരുമാനം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് മുതിർന്ന ടീം ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി സമ്മതിച്ചു.

സതാംപ്ടണിൽ അഫ്ഗാനിസ്ഥാനെതിരെ 4-40, മാഞ്ചസ്റ്ററിൽ വെസ്റ്റ് ഇൻഡീസിനെതിരെ 4-16, ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെതിരെ 5-69 ഉൾപ്പടെ തകർപ്പൻ പ്രകടനമാണ് താരം ഈ കാലഘട്ടത്തിൽ നടത്തിയത്. ശേഷം ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തിനും സെമിഫൈനലിനും പേസർ ബെഞ്ചിലിരുന്നു.

ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ഷോയായ ‘അൺപ്ലഗ്ഡ്’ എന്ന പരിപാടിയിൽ ഷമി 2019 ഏകദിന ലോകകപ്പിലെ തൻ്റെ പ്രകടനത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചു. മാഞ്ചസ്റ്ററിൽ ന്യൂസിലൻഡിനെതിരായ നോക്കൗട്ട് മത്സരത്തിൽ നിന്ന് പുറത്തായതിൽ തനിക്ക് അൽപ്പം ആശയക്കുഴപ്പമുണ്ടെന്ന് സമ്മതിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു:

“എനിക്ക് ഒരു കാര്യം മനസ്സിലായില്ല. എൻ്റെ മനസ്സിൽ ഈ ചോദ്യങ്ങളുണ്ട് . ഓരോ ടീമിനും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ വേണം. അന്ന് ഞാൻ മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇതിൽ കൂടുതൽ നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്? എനിക്ക് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ല. .. ഒരവസരം തന്നാൽ ഞാൻ സംസാരിക്കും.

“പന്ത് കൈയിൽ കിട്ടിയാൽ എൻ്റെ കഴിവ് പ്രകടിപ്പിക്കാം. എനിക്ക് അവസരം കിട്ടി, മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. പിന്നീട് ഞങ്ങൾ ന്യൂസിലൻഡിനോട് തോറ്റപ്പോൾ ഞാൻ ആ മത്സരത്തിൽ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഞാൻ ആകെ നാല് മത്സരങ്ങൾ കളിച്ചു. ഇവിടെ 13 വിക്കറ്റ് വീഴ്ത്തി. 2023 ഏകദിന ലോകകപ്പിൽ ഞാൻ ഏഴ് മത്സരങ്ങൾ കളിച്ചു, 24 വിക്കറ്റ് വീഴ്ത്തി.

മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും 2019 ലോകകപ്പ് സെമിഫൈനലിനുള്ള പ്ലേയിംഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ വ്യക്തത തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യേണ്ടതിൻ്റെ ആവശ്യം തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഷമിയുടെ മറുപടി. “ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നില്ല. എന്തിനാണ്? ആവശ്യമില്ല. നിങ്ങൾക്ക് എൻ്റെ കഴിവുകൾ വേണമെങ്കിൽ, എനിക്കൊരു അവസരം തരൂ, അതാണ്,” ഉത്തർപ്രദേശിൽ ജനിച്ച പേസർ പറഞ്ഞു.

2019 ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് 18 റൺസിന് ഇന്ത്യ തോറ്റിരുന്നു. 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ 49.3 ഓവറിൽ 221 റൺസിന് പുറത്തായി.

Latest Stories

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം