അന്ന് വിരാട് കോഹ്ലി പറഞ്ഞത് എനിക്ക് സഹിക്കാനായില്ല, പിന്നീട് എനിക്ക് വാശിയായി: സര്‍ഫറാസ് ഖാൻ

ഇന്ത്യൻ ആരാധകരെ ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍. കേവലം രണ്ട് മാസം കൊണ്ട് 17 കിലോ കുറച്ചാണ് സര്‍ഫറാസ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സര്‍ഫറാസിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ താരത്തിന്റെ അമിതമായ വണ്ണം കാരണം കാണികളിലൂടെ വൻ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. താൻ ഈ ട്രാൻസ്ഫോർമേഷൻ നടത്താൻ പ്രചോദനമായത് വിരാട് കോഹ്ലി കാരണമാണെന്ന് പറഞ്ഞിരിക്കുകയാണ് സര്‍ഫറാസ് ഖാൻ.

സര്‍ഫറാസ് ഖാൻ പറയുന്നത് ഇങ്ങനെ:

” ‘ഒരു ഘട്ടത്തിൽ എന്റെ സുഹൃത്തുക്കൾ എന്നെ പാണ്ഡയെന്ന് കളിയാക്കി വിളിക്കുകപോലും ചെയ്തിരുന്നു. കാരണം ഞാൻ‌ ഭക്ഷണം കൂടുതലായി കഴിച്ചിരുന്നു. എന്നാലിപ്പോൾ അവരെന്നെ മാച്ചോ എന്നാണ് വിളിക്കുന്നത്”

സർഫറാസ് ഖാൻ തുടർന്നു:

“എന്റെ ഫിറ്റ്നസ് കാരണം 2016 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ (ആർ‌സി‌ബി) നിന്ന് എന്നെ ഒഴിവാക്കിയിരുന്നു. ആ സമയമാണ് വിരാട് എന്നോട് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. എന്റെ കഴിവുകളിൽ യാതൊരു സംശയവുമില്ലെങ്കിലും, എന്റെ ഫിറ്റ്നസ് എന്നെ അടുത്ത ലെവലിലേക്ക് എത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് വിരാട് കോഹ്ലി നേരിട്ട് എന്നോട് പറഞ്ഞു. ഞാൻ എവിടെയാണെന്ന് അദ്ദേഹം വളരെ സത്യസന്ധമായി എന്നോട് പറഞ്ഞു,” സർഫറാസ് ഖാൻ പറഞ്ഞു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും