അടുത്ത ധോണി ഞാൻ തന്നെ, 6-7 പൊസിഷൻ ഭാവിയിൽ എന്റെ കൈയിൽ ഭദ്രം

ഇക്കഴിഞ്ഞ ഐപിഎലില്‍ ഫിനിഷറുടെ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭാവിയില്‍ ലോകോത്തര ഫിനിഷറാവാന്‍ തനിക്കു കഴിയുമെന്ന പ്രത്യാസ പങ്കുവെച്ച് യുവതാരം റിയാന്‍ പരാഗ്. എംഎസ് ധോണിയുടെ വഴിയേ പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 6-7 പൊസിഷനുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും താരം വെളിപ്പെടുത്തി.

‘ആറ്, ഏഴ് സ്ഥാനങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഒരിക്കലും എളുപ്പമല്ല. ആളുകളുടെ വിചാരം ക്രീസിലെത്തിയാല്‍ ഉടന്‍ തന്നെ ഒരു ടെന്‍ഷനുമില്ലാതെ സിക്സടിക്കാമെന്നാണ്. പക്ഷെ അവര്‍ കരുതുന്നതു പോലെയല്ല കാര്യങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ചില നല്ല ഇന്നിംഗ്സുകള്‍ കളിക്കാന്‍ എനിക്കു കഴിഞ്ഞു. പക്ഷെ എനിക്കു കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമായിരുന്നു.’

‘ബാറ്റ് ചെയ്യുന്ന പൊസിഷനില്‍ ഞാന്‍ ഹാപ്പിയാണ്. പക്ഷെ സ്വന്തം പ്രകടനത്തില്‍ എനിക്കു വലിയ സന്തോഷമില്ല. ആറ്, ഏഴ് പൊസിഷനുകള്‍ സ്വന്തമാക്കി വയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോക ക്രിക്കറ്റില്‍ തന്നെ ഒരാള്‍ക്കു മാത്രമേ അതിനു കഴിഞ്ഞിട്ടുള്ളൂ. എംഎസ് ധോണിയാണ് അത്.’

‘അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും എന്റെ മനസ്സിലേക്കു വരുന്നില്ല. ഞാനും ധോണിയുടെ വഴിയെ പോകുവാനാണ് ആഗ്രഹിക്കുന്നത്. ഇതുവരെ നേടിയെടുത്ത അനുഭവസമ്പത്തെല്ലാം വരാനിരിക്കുന്ന വര്‍ഷം നന്നായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ’ പരാഗ് പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 17 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റണ്‍സ് മാത്രമേ താരത്തിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.

Latest Stories

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര

ടി20 ലോകകപ്പ് 2024: ടീം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു, നടന്നത് വെറും മിനുക്ക് പണികള്‍ മാത്രം: വെളിപ്പെടുത്തല്‍