'ബാറ്റിംഗിൽ വെടിക്കെട്ടും, ബോളിങ്ങിൽ ചെണ്ടയുമാണ് ഹൈദരാബാദ്, ഈ സീസൺ ശ്രദ്ധിക്കണം'; സൺ റൈസേഴ്സിന് മുന്നറിയിപ്പുമായി മുൻ താരങ്ങൾ

2026 ഐപിഎൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം അഭിനവ് മുകുന്ദും ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഫാഫ് ഡു പ്ലെസിയും. ഹൈദരാബാദിന്റെ ബാറ്റിംഗ് നിര അതിശക്തം തന്നെയാണ്. എങ്കിലും ബൗളിംഗ് നിര നോക്കുമ്പോൾ അവർ ദുർബലരാണെന്ന് ഇരുവരും പറയുന്നു.

‘അവരുടെ ബാറ്റിംഗിന് ഞാൻ 10 മാർക്കാണ് നൽകുന്നതെങ്കിൽ ബൗളിംഗിന് 1 മാർക്ക് മാത്രമേ നൽകുകയുള്ളൂ. നിങ്ങളുടെ സ്‌ക്വാഡിൽ നേരത്തെ തന്നെ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, ഹെൻറിച്ച് ക്ലാസൻ എന്നിവരുണ്ട്. എന്നിട്ടും എന്തിന് വൻ തുക മുടക്കി വീണ്ടും ഓൾറൗണ്ടറായ വിദേശ താരത്തെ കൂടി വാങ്ങി? ലിയാം ലിവിംഗ്സ്റ്റണെ ടീമിലെത്തിച്ച ആ പണംകൊണ്ട് നല്ലൊരു പേസ് ബൗളറെ തട്ടകത്തിലേക്ക് എത്തിക്കാമായിരുന്നു’ താരം ചോദ്യമുയർത്തി. ഹൈദരാബാദിന്റെ ബൗളിംഗ് നിരയിൽ ഐപിഎൽ പരിചയമില്ലാത്തവരാണ് കൂടുതലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും സ്ഥിരതയില്ലാതെ കളിക്കുന്ന പലരെയും ട്രയൽസ് മാത്രം നോക്കി ടീമിലെടുത്തത് ടീമിന് തിരിച്ചടിയാകുമെന്നും പറഞ്ഞ അദ്ദേഹം ഭുവനേശ്വർ കുമാർ, നടരാജൻ എന്നിവരുടെ അഭാവം നികത്താൻ ഹർഷൽ പട്ടേലിനും ജയദേവ് ഉനദ്കട്ടിനും കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

എന്നാൽ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയിക്കില്ലെന്ന് ഫാഫ് ഡു പ്ലെസിസ് മുന്നറിയിപ്പ് നൽകി. ‘കഴിഞ്ഞ സീസണിൽ പിച്ചുകൾ ഫ്ലാറ്റ് അല്ലാതിരുന്നപ്പോൾ ഹൈദരാബാദ് ബാറ്റിംഗ് നിര പതറുന്നത് നമ്മൾ കണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യം നോക്കിയാൽ അഭിഷേക് ശർമയും ക്ലാസനും അത്ര മികച്ച ഫോമിലല്ല. ലിയാം ലിവിംഗ്സ്റ്റൺ ആകട്ടെ ഇംഗ്ലണ്ട് ടീമിൽ പോലും ഇപ്പോഴില്ല’, ഡു പ്ലെസിസ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ