'എതിരഭിപ്രായമുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം' ; അന്ന് സംഭവിച്ചതെന്തെന്ന് തുറന്നുപറഞ്ഞ് കോഹ്‌ലി

2014 ലെ ഓസ്ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മറക്കാനാകാത്ത ഒരു ഏടാണ്. പരമ്പരയില്‍ രണ്ട് മത്സരത്തിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതോടെ ഇന്ത്യന്‍ ടീമിന്റെ നായകനായി കോഹ്ലി വരുകയായിരുന്നു. നായക പദവി ഏറ്റെടുത്ത ശേഷം അഡ്‌ലൈഡ് ടെസ്റ്റിലെ നാലാം ദിനം സഹതാരങ്ങളോട് എന്താണ് പറഞ്ഞതെന്ന് വിരാട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

“അവരെത്ര റണ്‍സ് നേടിയാലും നമ്മള്‍ അത് മറി കടക്കുമെന്നും ജയിക്കാന്‍ വേണ്ടിയായിരിയ്ക്കും നമ്മള്‍ കളിയ്ക്കുകയെന്നും ഞാനവരോട് പറഞ്ഞു, ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ ഇപ്പോള്‍ പറയണമെന്നും ഞാന്‍ പറഞ്ഞു, ഇതവരില്‍ ആത്മിവിശ്വാസം ഉണ്ടാക്കി, ഏത് വിധേനയും വിജയിക്കണമെന്ന ആഗ്രഹം അവരുടെ മനസ്സില്‍ ഉടലെടുത്തു” കോഹ്ലി പറഞ്ഞു.

ന്യൂസ് 18 അവാര്‍ഡ് ദാന ചടങ്ങില് സംസാരിയ്ക്കവെയാണ് ഇന്ത്യന്‍ നായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

364 റണ്‍സായിരുന്നു ഓസിസ് ഇന്ത്യയ്ക്കു മുന്നില്‍ വിജയലക്ഷ്യമാക്കി ഉയര്‍ത്തിയത്. വെടിക്കെട്ട് സെഞ്ച്വറിയോടെ കോഹ്ലി അന്ന് തിളങ്ങിയെങ്കിലും ഇന്ത്യയ്ക്ക് 48 റണ്‍സകലെ വിജയം നഷ്ടപ്പെടുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെച്ച ടീം ഇന്ത്യയ്ക്ക് പുത്തന്‍ ഊര്‍ജ്ജ്വം നല്‍കുന്നതായിരുന്നു ആ മത്സരം.

അതെസമയം കോഹ്ലി നായകനായ ശേഷം ടീം ഇന്ത്യ വിജയ ജൈത്രയാത്ര തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യയെ തേടി അപൂര്‍വ്വ റെക്കോര്‍ഡ് കാത്തിരിയ്ക്കുകയാണ്. തുടര്‍ച്ചയായി ഏറ്റവും അധികം ടെസ്റ്റ് പരമ്പര വിജയിച്ച ടീം നായകന്‍ എന്ന നേട്ടമാണ് അതോടെ കോഹ്ലി സ്വന്തമാക്കുക.

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ