ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് കേവലം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് കിട്ടുന്നത് എത്രയാണെന്നറിയാമോ?

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പരിഗണിക്കുന്നത്. കളത്തി ആക്രമണോത്സുകതും ചുറുചുറുക്കും സൗന്ദര്യവുമെല്ലാം കളത്തിലും പുറത്തും വിരാട്‌കോഹ്ലിയെ മഹാനായ വ്യക്തിത്വമാക്കി മാറ്റുകയും ചെയ്യുന്നു.

ലോകത്തെ ഏറ്റവും പ്രശസതനായ കായികതാരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിയ്ക്ക് കരിയറിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലുമെല്ലാം പിന്തുണയ്ക്കുന്ന ലോകം മുഴൂവനുമായി വന്‍തോതിലുള്ള ആരാധകവൃന്ദവുമുണ്ട്.

അതുകൊണ്ടു തന്നെ ഇന്‍സ്റ്റാഗ്രാം പോലെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നവ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും താരത്തിനെ പിന്തുടരുന്നവര്‍ ഏറെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 177 ദശലക്ഷം ഫോളോവേഴ്‌സുള്ള വിരാട് കോഹ്ലിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ 150 ദശലക്ഷം പിന്നിട്ട ആദ്യ ഇന്ത്യന്‍ സെലിബ്രിട്ടിയും. പ്രശസ്തി കൂടിയതോടെ സ്റ്റാര്‍ക്രിക്കറ്ററെ തേടി വന്‍കിട ബ്രാന്റുകളും അനേകം പരസ്യക്കരാറുകളുമാണ് എത്തുന്നത്.

ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് ഏറ്റവും കുടുതല്‍ ഫീസ് ഈടാക്കുന്ന ഇന്ത്യന്‍ സെലിബ്രിട്ടികളില്‍ ഒന്നാമതുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍. 2021 ലെ ഇന്‍സ്റ്റാഗ്രാമിലെ പണക്കാരുടെ പട്ടികയില്‍ 19 ാം സ്ഥാനത്തുള്ള കോഹ്ലിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് നല്‍കുന്ന ചാര്‍ജ്ജ് 680,000 ഡോളറാണ് (ഏകദേശം അഞ്ചുകോടി രൂപ). അതേസമയം ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ഒരു പോസ്റ്റിന് 1,604,000 ഡോളറാണ് (ഏകദേശം 119141110 രൂപ) ചാര്‍ജ്ജ് ചെയ്യുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും