ആഗ്രഹിച്ച ഫലമല്ല അവന്റെ ടീമിനു ലഭിച്ചത്, പക്ഷെ അവന്റെ ഇന്നിംഗ്സ് സന്തോഷം നല്‍കുന്നു; സഞ്ജുവിനെ പ്രശംസിച്ച് ഇയാന്‍ ബിഷപ്പ്

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിലെ സഞ്ജു സാംസണിന്റെ വീരോചിത ഇന്നിംഗ്‌സിനെ വാഴ്ത്തി വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. മല്‍സരത്തില്‍ ഇന്ത്യ ഒമ്പതു റണ്‍സിനു പൊരുതിവീണപ്പോള്‍ 86 റണ്‍സെടുത്ത് പുറത്താകാതെ സഞ്ജു ക്രീസിലുണ്ടായിരുന്നു. ആറാം നമ്പറില്‍ ഇറങ്ങിയായിരുന്നു താരത്തിന്റെ ഉജ്ജ്വല പ്രകടനം.

ആഗ്രഹിച്ച ഫലമല്ല അവന്റെ ടീമിനു ലഭിച്ചത്. പക്ഷെ സഞ്ജു സാംസണിന്റെ ഇന്നിങ്സ് സന്തോഷം നല്‍കുന്നു- 86 നോട്ടൗട്ട്. ഉയര്‍ന്ന ഏകദിന സ്‌കോര്‍ അവന് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാന്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുമെന്ന് ഇയാന്‍ ബിഷപ്പ് പറഞ്ഞു.

‘സഞ്ജു സാംസണിന്റെ ധീരമായ പരിശ്രമമായിരുന്നു അത്. ഭാഗ്യമില്ലാതെ പോയി, പക്ഷെ വളരെ ഉയര്‍ന്ന നിലവാരമുള്ള ഇന്നിംഗ്സായിരുന്നു ഇത്’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

 വളരെ നന്നായി കളിച്ചു സഞ്ജു സാംസണ്‍. മല്‍സരം ജയിക്കാന്‍ കഴിയാതെ പോയതില്‍ ഹാര്‍ഡ് ലക്കെന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.ടോപ് സ്റ്റഫ് സഞ്ജു സാംസണ്‍, ഏറെക്കുറെ നമുക്ക് അരികിലേക്ക് മല്‍സരത്തെ അടുപ്പിച്ചു. മുന്നോട്ടുള്ള പ്രയാണത്തില്‍ ടീം ഇന്ത്യക്കു ആശംസകള്‍ നേരുകയാണ്. വളരെ നന്നായി കളിച്ചുവെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ പ്രശംസ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ