സമകാലികരായ മറ്റ് ഗ്ലാമര്‍ താരങ്ങളുടെ നിഴലില്‍ അദ്ദേഹത്തിന്റെ മഹത്തായ ശ്രമങ്ങള്‍ പലപ്പോഴും ഹൈലൈറ്റില്‍ വരാതെ ആവിയായിപ്പോയി

ടീം സ്പോര്‍ട്സില്‍ ആത്യന്തിക ടീം പ്ലെയറായി തരംതിരിക്കാവുന്ന ചിലരുണ്ട്. അവര്‍ ടീം ആവശ്യപ്പെടുന്ന ദൗത്യം ഏറ്റവും മികച്ച വൈദഗ്ധ്യത്തോടെ ചെയ്യുന്നു. മാത്രവുമല്ല,, അവര്‍ അര്‍ഹിക്കുന്നത്രയും അംഗീകാരങ്ങള്‍ കളിക്കളത്തില്‍ നേടിയിട്ടും പലപ്പോഴും ശ്രദ്ധാകേന്ദ്രേമാവുന്നില്ല.! ശ്രീലങ്കന്‍ ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് ചാമിന്ദ വാസ് ഇതിനൊരു മികച്ച ഉദാഹരണമായിരുന്നു.. അദ്ദേഹത്തിന്റെ സമകാലികരായ മറ്റ് ഗ്ലാമര്‍ താരങ്ങളുടെ നിഴലില്‍ ലങ്കന്‍ ടീമിനായി പല സമയത്തും അദ്ദേഹത്തിന്റെ മഹത്തായ ശ്രമങ്ങള്‍ പലപ്പോഴും ഹൈലൈറ്റില്‍ വരാതെ ആവിയായിപ്പോയതായി തോന്നിയിട്ടുണ്ട്.

1997ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന പെപ്‌സി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ വാംഖഡെയില്‍ നടന്ന ഇന്ത്യ vs ശ്രീലങ്ക മത്സരം. ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമായ ഒരു മത്സരം.. ചുട്ടുപൊള്ളുന്ന വെയിലിന് താഴെയുള്ള ഫ്‌ലാറ്റ് ട്രാക്കില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ മുനയൊടിച്ച് കൊണ്ട് കളിയിലുടനീളം അന്ന് ചാമിന്ദ വാസ് മെരുക്കുകയുണ്ടായി.. എങ്കിലും മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയ ലക്ഷ്യത്തിനെതിരെ ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും അടിച്ച് തകര്‍ത്ത് കൊണ്ട് 151 റണ്‍സ് നേടി പുറത്താകാതെ കളി വിജയിപ്പിച്ച സനത് ജയസൂര്യ മത്സര ശേഷം ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍., അന്നത്തെ ആ ഫ്‌ലാറ്റ് ട്രാക്കില്‍ വാസിന്റെ മികച്ച ബൗളിങ്ങ് ഫിഗര്‍ ആളുകളുടെ ശ്രദ്ധകളില്‍ നിന്നും തട്ടി മാറ്റപ്പെട്ടിരുന്നു..

മികച്ച ബോള്‍ വിന്നിങ് പ്രയത്നത്തിലൂടെ എക്കാലത്തെയും unsung ഹീറോയായിരുന്നു വാസ് എന്നതില്‍ സംശയമില്ല! ചരിത്രത്തില്‍ സനത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ പേരിലാണ് ആ കളി ഓര്‍മ്മിക്കപ്പെടുക, പക്ഷേ വാസ് അത്രതന്നെ അസാമാന്യമാണെന്ന് പ്രഖ്യാപിക്കാന്‍ ആ മത്സരം കണ്ടവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

മത്സരത്തിലെ ആദ്യ പന്ത് തന്നെ ഗാംഗൂലിയുടെ മിഡില്‍ സ്റ്റമ്പ് പിഴുതാണ് തുടങ്ങിയത്. ഇന്ത്യയുടെ ആ തുടക്കം 3 വിക്കറ്റിന് 29 റണ്‍സ് എന്ന നിലയിലും ഒതുങ്ങി., ആ ഇന്നിങ്‌സിന്റെ അവസാന പന്തിലും വിക്കറ്റ് വീഴ്ത്തി. ഒരു മത്സരത്തിന്റെ ആദ്യ പന്തിലും അവസാന പന്തിലും വിക്കറ്റ് നേടിയ ഒരേയൊരു ബൗളറുമായി, മത്സരത്തില്‍ മൊത്തം ഏറ്റവും മിക്കച്ച റണ്‍ പിശുക്കിലൂടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിറയെ വെള്ളം കുടിപ്പിച്ച് 10 ഓവറില്‍ 3 മെയ്ഡനുകള്‍ അടക്കം വെറും 13 റണ്‍സുകള്‍ മാത്രം വിട്ട് കൊടുത്ത് 2 വിക്കറ്റിന്റെ നേട്ടവുമായി, ആ ട്രാക്കിലൂടെ വാസ് നേടിയത് ഒരു മികച്ച ബൗളിങ്ങ് ഫിഗര്‍.

ഇത് പോലെ വാസിന്റെ കരിയറില്‍ പല മത്സരങ്ങളും വേണ്ട പോലെ ഹൈലൈറ്റില്‍ വരാതെ ഒതുങ്ങിപ്പോയതായി തോന്നിയിട്ടുണ്ട്. ബാറ്റര്‍മാരുടെ ആധിപത്യമുള്ള ഒരു കളിയില്‍ ബൗളിംഗ് വര്‍ക്ക്‌ഹോഴ്‌സ് ശ്രദ്ധിക്കപ്പെടാതെ പോയത് ആദ്യമായുമല്ല, അവസാനത്തേതുമല്ല. പക്ഷേ, തന്റെ റണ്ണപ്പിനെക്കാള്‍ നീളമുള്ള പേരുമായി ജനിച്ച വര്‍ണകുലസൂര്യ പടബെണ്ടിഗെ ഉശാന്ത ജോസഫ് ചാമിന്ദ വാസ് എന്ന ഈ കളിക്കാരന്‍ തന്റെ ടീമിന് വേണ്ടി എക്കാലവും ഏറ്റവും മികച്ച ഒരു ഗെയിം നല്‍കുകയും, ഒരു ടീം പ്ലെയറുടെ യഥാര്‍ത്ഥ ഉദാഹരണവുമായി സവിശേഷമായ ആ കരിയറിലുടനീളം ജീവിക്കുകയും ചെയ്തു, അതിലൂടെ അദ്ദേഹം ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ