സമകാലികരായ മറ്റ് ഗ്ലാമര്‍ താരങ്ങളുടെ നിഴലില്‍ അദ്ദേഹത്തിന്റെ മഹത്തായ ശ്രമങ്ങള്‍ പലപ്പോഴും ഹൈലൈറ്റില്‍ വരാതെ ആവിയായിപ്പോയി

ഷമീല്‍ സലാഹ്

ടീം സ്പോര്‍ട്സില്‍ ആത്യന്തിക ടീം പ്ലെയറായി തരംതിരിക്കാവുന്ന ചിലരുണ്ട്. അവര്‍ ടീം ആവശ്യപ്പെടുന്ന ദൗത്യം ഏറ്റവും മികച്ച വൈദഗ്ധ്യത്തോടെ ചെയ്യുന്നു. മാത്രവുമല്ല,, അവര്‍ അര്‍ഹിക്കുന്നത്രയും അംഗീകാരങ്ങള്‍ കളിക്കളത്തില്‍ നേടിയിട്ടും പലപ്പോഴും ശ്രദ്ധാകേന്ദ്രേമാവുന്നില്ല.! ശ്രീലങ്കന്‍ ക്രിക്കറ്റില്‍ കളിക്കുന്ന കാലത്ത് ചാമിന്ദ വാസ് ഇതിനൊരു മികച്ച ഉദാഹരണമായിരുന്നു.. അദ്ദേഹത്തിന്റെ സമകാലികരായ മറ്റ് ഗ്ലാമര്‍ താരങ്ങളുടെ നിഴലില്‍ ലങ്കന്‍ ടീമിനായി പല സമയത്തും അദ്ദേഹത്തിന്റെ മഹത്തായ ശ്രമങ്ങള്‍ പലപ്പോഴും ഹൈലൈറ്റില്‍ വരാതെ ആവിയായിപ്പോയതായി തോന്നിയിട്ടുണ്ട്.

1997ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന പെപ്‌സി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ വാംഖഡെയില്‍ നടന്ന ഇന്ത്യ vs ശ്രീലങ്ക മത്സരം . ഇരു ടീമുകള്‍ക്കും വിജയം അത്യാവശ്യമായ ഒരു മത്സരം.. ചുട്ടുപൊള്ളുന്ന വെയിലിന് താഴെയുള്ള ഫ്‌ലാറ്റ് ട്രാക്കില്‍ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ മുനയൊടിച്ച് കൊണ്ട് കളിയിലുടനീളം അന്ന് ചാമിന്ദ വാസ് മെരുക്കുകയുണ്ടായി.. എങ്കിലും മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയ ലക്ഷ്യത്തിനെതിരെ ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തെ മൈതാനത്തിന്റെ നാനാഭാഗത്തേക്കും അടിച്ച് തകര്‍ത്ത് കൊണ്ട് 151 റണ്‍സ് നേടി പുറത്താകാതെ കളി വിജയിപ്പിച്ച സനത് ജയസൂര്യ മത്സര ശേഷം ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍., അന്നത്തെ ആ ഫ്‌ലാറ്റ് ട്രാക്കില്‍ വാസിന്റെ മികച്ച ബൗളിങ്ങ് ഫിഗര്‍ ആളുകളുടെ ശ്രദ്ധകളില്‍ നിന്നും തട്ടി മാറ്റപ്പെട്ടിരുന്നു..

മികച്ച ബോള്‍ വിന്നിങ് പ്രയത്നത്തിലൂടെ എക്കാലത്തെയും unsung ഹീറോയായിരുന്നു വാസ് എന്നതില്‍ സംശയമില്ല! ചരിത്രത്തില്‍ സനത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ പേരിലാണ് ആ കളി ഓര്‍മ്മിക്കപ്പെടുക, പക്ഷേ വാസ് അത്രതന്നെ അസാമാന്യമാണെന്ന് പ്രഖ്യാപിക്കാന്‍ ആ മത്സരം കണ്ടവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

മത്സരത്തിലെ ആദ്യ പന്ത് തന്നെ ഗാംഗൂലിയുടെ മിഡില്‍ സ്റ്റമ്പ് പിഴുതാണ് തുടങ്ങിയത്. ഇന്ത്യയുടെ ആ തുടക്കം 3 വിക്കറ്റിന് 29 റണ്‍സ് എന്ന നിലയിലും ഒതുങ്ങി., ആ ഇന്നിങ്‌സിന്റെ അവസാന പന്തിലും വിക്കറ്റ് വീഴ്ത്തി. ഒരു മത്സരത്തിന്റെ ആദ്യ പന്തിലും അവസാന പന്തിലും വിക്കറ്റ് നേടിയ ഒരേയൊരു ബൗളറുമായി, മത്സരത്തില്‍ മൊത്തം ഏറ്റവും മിക്കച്ച റണ്‍ പിശുക്കിലൂടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിറയെ വെള്ളം കുടിപ്പിച്ച് 10 ഓവറില്‍ 3 മെയ്ഡനുകള്‍ അടക്കം വെറും 13 റണ്‍സുകള്‍ മാത്രം വിട്ട് കൊടുത്ത് 2 വിക്കറ്റിന്റെ നേട്ടവുമായി, ആ ട്രാക്കിലൂടെ വാസ് നേടിയത് ഒരു മികച്ച ബൗളിങ്ങ് ഫിഗര്‍.

ഇത് പോലെ വാസിന്റെ കരിയറില്‍ പല മത്സരങ്ങളും വേണ്ട പോലെ ഹൈലൈറ്റില്‍ വരാതെ ഒതുങ്ങിപ്പോയതായി തോന്നിയിട്ടുണ്ട്. ബാറ്റര്‍മാരുടെ ആധിപത്യമുള്ള ഒരു കളിയില്‍ ബൗളിംഗ് വര്‍ക്ക്‌ഹോഴ്‌സ് ശ്രദ്ധിക്കപ്പെടാതെ പോയത് ആദ്യമായുമല്ല, അവസാനത്തേതുമല്ല. പക്ഷേ, തന്റെ റണ്ണപ്പിനെക്കാള്‍ നീളമുള്ള പേരുമായി ജനിച്ച വര്‍ണകുലസൂര്യ പടബെണ്ടിഗെ ഉശാന്ത ജോസഫ് ചാമിന്ദ വാസ് എന്ന ഈ കളിക്കാരന്‍ തന്റെ ടീമിന് വേണ്ടി എക്കാലവും ഏറ്റവും മികച്ച ഒരു ഗെയിം നല്‍കുകയും, ഒരു ടീം പ്ലെയറുടെ യഥാര്‍ത്ഥ ഉദാഹരണവുമായി സവിശേഷമായ ആ കരിയറിലുടനീളം ജീവിക്കുകയും ചെയ്തു, അതിലൂടെ അദ്ദേഹം ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. ഇന്നലെ ചാമിന്ദ വാസിന്റെ ജന്മദിനമായിരുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി