Ipl

അവന്റെ അഭാവമാണ് ടീമിനെ തളർത്തിയത്, സൂപ്പർ താരത്തെ കുറിച്ച് മുഹമ്മദ് കൈഫ്

ഡൽഹി ക്യാപിറ്റൽസ് (ഡിസി) ക്യാമ്പിലെ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ടീമിന്റെ ഐപിഎൽ 2022 കാമ്പെയ്‌നെ ബാധിച്ചതായി മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ് കണക്കാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഓപ്പണർ പൃഥ്വി ഷായുടെ അഭാവം, മെയ് 8 ഞായറാഴ്ച ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (സിഎസ്‌കെ) നിർണായക മത്സരത്തിന് ലഭിക്കാത്തത് ഡൽഹിയുടെ ബാലൻസിനെ ബാധിച്ചെന്ന് കൈഫ് അഭിപ്രായപ്പെടുന്നു .

നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഡൽഹിയെ 91 റൺസിനാണ് ചെന്നൈ തകർത്തത്. ബൗളർമാർക്ക് സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതോടെ ഡിസി ആറിന് 208 റൺസ് വഴങ്ങി. പിന്നീട് ക്യാപിറ്റൽസ് 17.4 ഓവറിൽ 117 റൺസിന് പുറത്താവുകയും ചെയ്തു.

“ഡൽഹിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ടീമിനെ തളർത്തിയിട്ടുണ്ട് . ഏതാനും കളിക്കാർക്കും സുഖമില്ല. പൃഥ്വി ഷായുടെ അഭാവവും ടീമിനെ ബാധിക്കുന്നുണ്ട്. അവനും വാർണറും നൽകുന്ന തുടക്കമായിരുന്നു ഡൽഹിയുടെ കരുത്ത്. അവൻ ഇല്ലാത്തത് പവർ പ്ലേയിലെ സ്കോറിങ്ങിനെ ബാധിക്കുന്നുണ്ട്.”

“മൊത്തത്തിൽ, അവർ ഡേവിഡ് വാർണറെ വളരെയധികം ആശ്രയിക്കുന്നതായി എനിക്ക് തോന്നുന്നു. വാർണർ സ്കോർ ചെയ്യുമ്പോൾ ടീം വിജയിക്കുന്നു .കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീം വിജയിച്ചു. ഇത് മാറേണ്ടതുണ്ട്. ”

ഇന്നലത്തെ വമ്പൻ തോൽവി ഡൽഹിയുടെ പ്ലേ ഓഫ് സ്വപ്നങ്ങളെ ബാധിച്ചിട്ടുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സ്വപ്നം കാണാൻ ടീമിന് സാധിക്കൂ.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്