SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ കൂറ്റൻ സ്‌കോറിൽ എത്തി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 20 ഓവറിൽ ടീം നേടിയത് 278 റൺസാണ്. ബാറ്റ് ചെയ്ത എല്ലാ ബാറ്റ്‌സ്മാന്മാരും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇന്നത്തെ ബാറ്റിംഗിൽ സ്റ്റാർ ആയത് ഹെൻറിച്ച് ക്ലാസനാണ്. 39 പന്തുകളിൽ നിന്നായി 7 ഫോറം 9 സിക്‌സും അടക്കം 105 റൺസാണ് താരം നേടിയത്.

കൂടാതെ ഹൈദെരാബാദിനായി ട്രാവിസ് ഹെഡ് 40 പന്തിൽ 6 സിക്‌സും 6 ഫോറുമായി 76 റൺസും നേടി. ഓപ്പണിങ് ബാറ്റ്‌സ്മാനായ അഭിഷേക് ശർമ്മ 16 പന്തിൽ 4 ഫോറും 2 സിക്സുമായി 32 റൺസും, ഇഷാൻ കിഷൻ 20 പന്തിൽ നിന്നായി 4 ഫോറും 1 സിക്സുമായി 29 റൺസും നേടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ചു.

മോശമായ ബോളിങ് പ്രകടനമാണ് കൊൽക്കത്ത ബോളർമാർ കാഴ്ച വെച്ചത്. ഇന്നത്തെ മത്സരത്തോടു കൂടി ഇരു ടീമുകളുടെയും ലീഗ് മത്സരങ്ങൾ അവസാനിക്കും. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ 300 റൺസ് നേടാനായില്ലെങ്കിലും ഈ സീസണിൽ രണ്ട് തവണ 270 മുകളിൽ നേടി മികച്ച പ്രകടനം നടത്തിയ സൺ റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളുടെ കാര്യത്തിൽ ആരാധകർ ഹാപ്പിയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ