ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ആതിഥേയരുടെ പ്ലെയിങ് ഇലവനിൽ ഋഷഭ് പന്തിന് ഇടം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ. സഞ്ജു സാംസണെ മറികടന്ന് ഒരു സ്ഥാനം ടീമിൽ ലഭിക്കാൻ ഋഷഭ് പന്തിന് ബുദ്ധിമുട്ട് ആയിരിക്കുമെന്ന് സഞ്ജയ് ബംഗാർ പറഞ്ഞു.

ജനുവരി 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ മത്സരത്തോടെ ഇന്ത്യ അഞ്ച് ടി20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നേരിടും. ശേഷം ഫെബ്രുവരി 6 മുതൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഏറ്റുമുട്ടും. സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഫോളോ ദ ബ്ലൂസ്’ ചർച്ചയ്ക്കിടെ, ഇംഗ്ലണ്ടിനെതിരായ ടി20 ഐകൾക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഋഷഭ് പന്തിൻ്റെ സ്ഥാനത്തെക്കുറിച്ച് സഞ്ജയ് ബംഗാറിനോട് ചോദിച്ചു.

“കഴിഞ്ഞ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജുവിന് സ്ഥാനം അർഹിക്കുന്നു. ഒരു ടീമിൽ രണ്ട് വിക്കറ്റ് കീപ്പർമാർക്ക് അവസരമില്ല. സഞ്ജു തന്നെയാണ് ആ സ്ഥാനത്തിന് നിലവിലെ സാഹചര്യത്തിൽ സ്ഥാനത്തിന് അർഹൻ.” മുൻ താരം പറഞ്ഞു.

” പന്ത് നിലവിലെ സാഹചര്യത്തിൽ ടി 20 ടീമിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ സാധ്യതയില്ല. ലോകകപ്പ് നേടാൻ അവൻ ചെയ്ത സഹായം മറക്കുക അല്ല. പക്ഷെ ടി 20 യിൽ പ്രകടനത്തിന്റെ മുകളിൽ ഉള്ള പ്രകടനമാണ് സഞ്ജു നടത്തുന്നത്.” ബംഗാർ കൂട്ടിച്ചേർത്തു.

ഇലവനിൽ തിലക് വർമ്മയുടെയും മറ്റ് ഇടംകൈയ്യൻ ബാറ്റ്‌സ്മാന്മാരുടെയും സാന്നിധ്യം പന്തിന് ഇടം നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നുവെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ പറഞ്ഞു. സഞ്ജു സാംസൺ തൻ്റെ അവസാന അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ ഓപ്പണറായി മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ അവസാന രണ്ട് ടി20യിലും തിലക് വർമ്മയും സെഞ്ചുറികൾ നേടിയിരുന്നു.

Latest Stories

Asia Cup 2025: “അദ്ദേഹത്തെപ്പോലുള്ള ഒരു കളിക്കാരനെ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയില്ല”: അജിത് അഗാർക്കറുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് സുനിൽ ഗവാസ്‌കർ

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ