RR VS RCB: എന്തിനീ ക്രൂരത, ക്യാച്ച് എടുക്കാത്തതില്‍ രാജസ്ഥാന്‍ താരത്തെ വലിച്ചിഴച്ച് കോച്ച്, അത്‌ വേണ്ടായിരുന്നുവെന്ന് ആരാധകര്‍, വീഡിയോ

തുടര്‍ച്ചയായ തോല്‍വികളുമായി ഐപിഎല്‍ ഈ സീസണില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായി തന്നെ നില്‍ക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ലഖ്‌നൗവിനെതിരെയും തോറ്റതോടെ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകളെല്ലാം ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയുമാണ് ആര്‍ആര്‍ ടീമിനുളളത്. സഞ്ജു സാംസണിന്റെ പരിക്ക് ഈ സീസണില്‍ വലിയ തിരിച്ചടിയാണ് അവര്‍ക്കുണ്ടാക്കിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ലേലത്തില്‍ പ്രധാന താരങ്ങളെ കൈവിട്ടതും ടീമിന്റെ മികച്ച ലൈനപ്പ് തന്നെ ഇല്ലാതാക്കി. ആര്‍സിബിക്കെതിരെ അവരുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് രാജസ്ഥാന്റെ ഇന്നത്തെ മത്സരം.

മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനിടെ ആര്‍ആര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെതായി പുറത്തിറങ്ങിയൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രാജസ്ഥാന്‍ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്കിനൊപ്പം ക്യാച്ചിങ് പ്രാക്ടീസിലായിരുന്നു ഹെറ്റ്‌മെയര്‍. ദിഷാന്ത് പന്ത് ബാറ്റിലടിച്ച് ക്യാച്ച് നല്‍കിയപ്പോള്‍ അത് ആദ്യത്തെ തവണ ഹെറ്റ്‌മെയറിന് മിസായി. തുടര്‍ന്ന് ഹെറ്റ്‌മെയറിന് അടുത്ത് ചെന്ന് താരത്തിന്റെ കാലില്‍ പിടിച്ച് ഗ്രൗണ്ടില്‍ വലിച്ചിഴയ്ക്കുകയാണ് കോച്ച്.

ഇരുവരുടെയും രസകരമായ സൗഹൃദ നിമിഷത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. “അവന്‍ ഒരു ക്യാച്ച് പോലും എടുക്കുന്നില്ല, നേരെ വന്ന ക്യാച്ച് പോലും എടുക്കാത അവന്‍ വീഴുകയാണ്. ഹെറ്റ്‌മെയറിനെ വലിച്ചിഴയ്ക്കുന്നതിനിടെ രാജസ്ഥാന്‍ ഫീല്‍ഡിങ് കോച്ച് പറയുന്നു. ഇതിന് ശേഷം ക്യാച്ചുകള്‍ തുടര്‍ച്ചയായി എടുക്കുന്ന ഹെറ്റ്‌മെയറിനെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുടര്‍ന്ന് കോച്ച് താരത്തെ അഭിനന്ദിക്കുന്നതും കാണാം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്