ഹര്‍ഷലിനെ പടിക്കല്‍ ചതിച്ചു; വിക്കറ്റുവേട്ടയിലെ ഒറ്റയാനായില്ല

ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്യുന്ന ബോളര്‍ എന്ന റെക്കോഡ് ഒറ്റയ്ക്കു സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെട്ട നിരാശയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. ദേവദത്ത് പടിക്കല്‍ ക്യാച്ച് വിട്ടുകളഞ്ഞതാണ് ഹര്‍ഷലിനെ നേട്ടത്തില്‍ നിന്ന് അകറ്റിയത്. എങ്കിലും ഒരു സീസണിലെ വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കരീബിയന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ ഒപ്പംപിടിക്കാന്‍ ഹര്‍ഷലിന് സാധിച്ചു. ഇരു താരങ്ങളും 32 വിക്കറ്റുവീതമാണ് ഒരൊറ്റ സീസണില്‍ അരിഞ്ഞിട്ടത്.

2013 സീസണിലാണ് സൂപ്പര്‍ കിംഗ്‌സിനുവേണ്ടി ബ്രാവോ 32 വിക്കറ്റ് സ്വന്തമാക്കിയത്. ഇക്കുറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും വെങ്കടേഷ് അയ്യരെയും മടക്കിയ ഹര്‍ഷല്‍ ബ്രാവോയെ ഒപ്പംപിടിച്ചു.

അധികം വൈകാതെ ബ്രാവോയെ മറികടക്കാന്‍ ഹര്‍ഷലിന് അവസരം കൈവരുകയും ചെയ്തു. എന്നാല്‍ ഹര്‍ഷല്‍ എറിഞ്ഞ 17-ാം ഓവറിന്റെ ആദ്യ പന്തില്‍ കെ.കെ.ആര്‍. താരം സുനില്‍ നരെയ്ന്‍ നല്‍കിയ അത്ര വിഷമകരമല്ലാത്ത ക്യാച്ച് ദേവദത്ത് പടിക്കല്‍ വിട്ടുകളഞ്ഞു. അതോടെ ഒറ്റയ്ക്ക് റെക്കോഡ് കൈവശംവയ്ക്കാനുള്ള ഹര്‍ഷലിന്റെ മോഹം പൂവണിയാതെ പോയി.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...