ഇന്ത്യ ചതിക്കുമെന്ന പരിഹാസം ഉന്നയിച്ച ഹീലിക്ക് കിട്ടി "നല്ല കലക്കൻ മറുപടി", ഇന്ത്യ ഒരുപാട് സ്നേഹിച്ച ആ പരിശീലകൻ തന്നെ അതിനായി വരേണ്ടിവന്നു; സംഭവം ഇങ്ങനെ

ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി നടത്തിയ ‘അന്യായമായ’ പിച്ച് പരാമർശങ്ങളിൽ ഓസ്‌ട്രേലിയൻ താരം ഇയാൻ ഹീലിക്കെതിരെ തിരിച്ചടിച്ച് മുൻ ഇന്ത്യൻ കോച്ച് ജോൺ റൈറ്റ്. രോഹിത് ശർമ്മയെയും കൂട്ടരെയും 2-1 ന് ട്രോഫി ഉയർത്താൻ സഹായിക്കുന്ന സ്പിൻ-ഫ്രണ്ട്ലി വിക്കറ്റുകൾ ബിസിസിഐ എങ്ങനെ നിർമ്മിക്കുമെന്ന് 58 കാരനായ അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ, 2000-2005 കാലഘട്ടത്തിൽ ഇന്ത്യയെ പരിശീലിപ്പിച്ച റൈറ്റ്, ഏത് രാജ്യത്താണോ മത്സരം നടക്കുന്നത് അവരുടെ ശക്തിക്ക് അനുസരിച്ച് പിച്ച് തയാറാക്കാൻ അവസരമുണ്ടെന്നും പറഞ്ഞു.

“സ്വന്തം മണ്ണിൽ കളിക്കുന്ന രാജ്യങ്ങൾക്ക് സ്വന്തം ടീമിന് അനുയോജ്യമായ പിച്ചുകൾ നിർമ്മിക്കാൻ അർഹതയുണ്ട്. അത് അന്യായമല്ല, അതാണ് ടെസ്റ്റ് ക്രിക്കറ്റിനെ മികച്ചതാക്കുന്നത് #INDvsAUS #ianhealy,” റൈറ്റ് ട്വീറ്റ് ചെയ്തു.

നേരത്തെ, എങ്ങനെയാണ് ഇന്ത്യ ‘യുക്തിരഹിതമായ വിക്കറ്റുകൾ’ ഉണ്ടാക്കുന്നതെന്ന് ഹീലി ചോദിച്ചിരുന്നു , ഇത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും അതിനെ ഒരു മികച്ച മത്സരമായി കാണാൻ സാധിക്കില്ല എന്നും പറഞ്ഞു.

“ഇന്ത്യയിൽ ഞങ്ങൾ പരിശീലനത്തിന് എത്തുമ്പോൾ അവർ ഞങ്ങൾക്കായി ഒരുക്കുന്നത് ഗാബയിലെ പേസറുമാരെ അനുകൂലിക്കുന്ന പിച്ചാണ്. അതുകൊണ്ട് എന്താണ് ഉപയോഗം, നല്ല സ്പിൻ ടേക്ക് അവർ തരുന്നില്ല ”ഖവാജ ഈ മാസം ആദ്യം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ അവർ മികച്ച ബാറ്റിംഗ് വിക്കറ്റുകൾ സൃഷ്ടിക്കുകയാണെങ്കിൽ, അതായത് സ്പിന്നിനെയും പേസിനേയും ഒരേപോലെ പിന്തുണക്കുന്ന ട്രാക്ക് ഒരുക്കിയാൽ ഓസ്‌ട്രേലിയ ജയിക്കും.” കഴിഞ്ഞ പരമ്പരയിൽ ഞാൻ കണ്ടത്, ആദ്യ ദിവസം മുതൽ അമിതമായി സ്പിന്നിനെ പിന്തുണക്കുന്ന പിച്ചുകളാണ്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ജയിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ സ്പിൻ ട്രാക്ക് ഒരുക്കി ജയിക്കാൻ ശ്രമിക്കും എന്നതിന് കലക്കൻ മറുപടിയാണ് എന്തായലും ഇപ്പോൾ നൽകിയിരിക്കുന്നത്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി