PBKS VS KKR: പവർപ്ലേയിൽ ഒരു പരിശീലകൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് അദ്ദേഹം എന്നോട് പറഞ്ഞത്: പ്രിയാൻഷ് ആര്യ

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 202 റൺസ് വിജയലക്ഷ്യം. പഞ്ചാബിനായി യുവ താരങ്ങളായ പ്രബസിമ്രാന് സിങ് (83) പ്രിയൻഷ് ആര്യ (69) എന്നിവരുടെ ബലത്തിലാണ് ടീം 200 കടന്നത്. ആദ്യ പകുതിയിലെ പ്രധാന ഹൈലൈറ്റ് എന്ന് പറയുന്നത് പ്രബസിമ്രാന്റെ ബാറ്റിംഗ് പ്രകടനമാണ്.

തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് പ്രഭ്സിമ്രാൻ ബാറ്റ് ചെയ്തത്. ആദ്യ 32 പന്തിൽ 34 റൺസ് മാത്രമാണ് താരം നേടിയത്. പിന്നാലെ ​ഗിയർ മാറ്റിയ പ്രഭ്സിമ്രാൻ അടുത്ത 17 പന്തിൽ 49 റൺസെടുത്തു. താരത്തിന് വേണ്ട മികച്ച പിന്തുണ നൽകാൻ പ്രിയൻഷ് ആര്യയ്ക്കും സാധിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ പ്രിയാൻഷ് ആര്യ സംസാരിച്ചു.

പ്രിയാൻഷ് ആര്യ പറയുന്നത് ഇങ്ങനെ:

” കൊൽക്കത്തയ്ക്കെതിരെ പഞ്ചാബ് കിങ്സ് മികച്ച സ്കോർ നേടി. കാരണം പിച്ച് സ്ലോ ആയിരുന്നു. പഞ്ചാബ് ടീം പരിശീലകൻ റിക്കി പോണ്ടിങ് ആദ്യ ആറ് ഓവറിൽ സിം​ഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറുവാൻ മാത്രമാണ് പറഞ്ഞത്. പിന്നെ ആക്രമണ ശൈലിയിൽ കളിക്കാനും നിർദ്ദേശിച്ചു”

പ്രിയാൻഷ് ആര്യ തുടർന്നു:

” ഏത് ബൗളറെയാണ് ആക്രമിച്ച് കളിക്കാൻ താൽപ്പര്യം, എനിക്ക് കളിക്കാൻ കഴിയുന്ന ഷോട്ടുകൾ ഏതൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ പ്രഭ്സിമ്രാൻ തന്നോട് ചോദിച്ചു. അതുപോലെ റിക്കി പോണ്ടിങ്ങിന്റെ സാന്നിധ്യം എനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു” പ്രിയാൻഷ് ആര്യ പറഞ്ഞു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി