Ipl

ഫോമിൽ ഇല്ലാത്ത ഭരത്തിന് പകരം അവൻ ഇന്ന് ഡൽഹിക്ക് വേണ്ടി ഇറങ്ങണം, സൂപ്പർ താരത്തെ കുറിച്ച് പാർഥിവ് പട്ടേൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ‌പി‌എൽ) അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനായി (ഡിസി) യാഷ് ദുൽ അടുത്ത മത്സരം കളിക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറയുന്നു . പൃഥ്വി ഷാ ഇന്ന് കളിക്കുമോ എന്നുറപ്പില്ലാത്ത സാഹചര്യത്തിൽ വാർണറുടെ ഓപ്പണിങ് പങ്കാളി ആയിട്ട് ഫോമിൽ അല്ലാത്ത കെ. എസ് ഭാരത്തിന് പകരം ദുൽ ഇറക്കണമെന്നും പട്ടേൽ പറയുന്നു.

ഇന്ത്യൻ അണ്ടർ 19 ടീമിനെ ലോകകപ്പ് ജയിപ്പിച്ച നായകനെ നയിച്ചതിന് തൊട്ടുപിന്നാലെ മെഗാ ലേലത്തിൽ 50 ലക്ഷം രൂപയ്ക്ക്കാണ് ഡൽഹി കൂടാരത്തിൽ എത്തിച്ചത്. കരീബിയൻ ദ്വീപിലെ കിരീട വിജയത്തിന് ശേഷം, രഞ്ജി ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച അദ്ദേഹം രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചു.

“അണ്ടർ 19 ലോകകപ്പോ രഞ്ജി ട്രോഫിയോ ആകട്ടെ, ആത്മവിശ്വാസമുള്ള, എല്ലായിടത്തും റൺസ് സ്‌കോർ ചെയ്‌തിട്ടുള്ള ഒരു യുവതാരത്തെ ഇന്നത്തെ മത്സരം കലിപ്പിക്കുന്നത് ഒരു മോശം ആശയമായിരിക്കില്ല. അവൻ വളരെ പോസിറ്റീവ് ആണ് , ഇന്ന് എന്തായാലും ഡൽഹിക്ക് ജീവന്മരണ പോരാട്ടമായിരിക്കെ അവനെ കളിപ്പിക്കുന്നത് നല്ല കാര്യമായിരിക്കും.”

വാർണറും മിച്ചൽ മാർഷും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഷായുടെ അസാന്നിധ്യം അറിയിക്കാതെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പനി ബാധിച്ച ഷാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്, എന്തിരുന്നാലും ഇന്നത്തെ മത്സരത്തിൽ കളിക്കാൻ ഒരു സാധ്യതയുമില്ല.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും