Ipl

പഴയതിനേക്കാൾ വേഗത്തിൽ ഓടി ലക്ഷ്യം കീഴടക്കി, പ്ലേ ഓഫ് ഒരു ജയം അരികെ

ലക്ഷ്യത്തിലേക്ക് ഉള്ള യാത്രയിൽ പല തവണ വീണുപോയേക്കാം, ആരും എഴുനേൽപ്പിക്കാൻ കാണില്ല. സ്വയം എഴുന്നേൽക്കുക ആദ്യത്തെ വീഴ്ചയിൽ നിന്ന് പാഠം ഉൾകൊണ്ട്‍ കൊണ്ട് കൂടുതൽ ശക്തമായി അധ്വാനിക്കുക. ഈ സീസൺ പ്രീമിയർ ലീഗിലെ ആദ്യത്തെ 3 മത്സരങ്ങൾ കളിച്ച് ടീമിൽ നിന്ന് പുറത്തായ ജെയ്‌സ്വാളിന്റെ അവസ്ഥ ഇങ്ങനെ ആയിരുന്നു. പ്രതീക്ഷയുടെ പാറത്തോട് നീതി പുലർത്താൻ ആകാതെ വീണുപോയി. ഇനി ഇവനെ കൊണ്ട് കാര്യമില്ല എന്ന് പറഞ്ഞ് ടീമിൽ നിന്ന് ഒഴിവാകുകയും ചെയ്‌തു.

എന്നാൽ പകരമെത്തിയ ആൾക്കും നീതി പുലർത്താൻ സാധിക്കാതെ വന്നതോടെ വീണ്ടും അവസരം കിട്ടി. പക്ഷെ ഇത്തവണ പിഴച്ചില്ല, ടീമിനെ വിജയിക്കാൻ സഹായിച്ച 41 പന്തിൽ നേടിയ 68 റൺസോടെ രാജസ്ഥാൻ വിജയത്തിനു ചുക്കാൻ പിടിച്ച ജെയ്‌‌സ്വാളാണു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയാണ് ‍‘ജെയ്‌സ്വാൾ കളം വിട്ടത്. ഇപ്പോഴിതാ താരത്തെക്കുറിച്ച് പ്രതികരണം നടത്തിയ സഞ്ജു പറഞ്ഞത് ഇങ്ങനെ.

‘ജെയ്‌സ്വാൾ മികച്ച ഇന്നിങ്സിനായി കാത്തിരിക്കുകയായിരുന്നെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. പരിശീലനത്തിനായി ഒട്ടേറെ സമയം മാറ്റിവച്ച ജെയ്‌സ്വാൾ, മണിക്കൂറുകളാണു നെറ്റ്സിൽ ചെലവിട്ടിരുന്നത്. ജെയ്‌സ്വാളിന്റെ കാര്യത്തിൽ സന്തോഷമുണ്ട്’

സഞ്ജു പറഞ്ഞതുപോലെ അധ്വാനത്തിൽ കോംപോർമിസ് വെക്കാതെ പോരാടിയ ജെയ്‌സ്വാൾ അർഹിച്ച പുരസ്‌കാരം തന്നെയാണ് നേടിയിരിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിൽ ഒരു ജയം കൂടി നേടാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് സാധിക്കും.

പഞ്ചാബ് ഉയർത്തിയ 190 ലഷ്യം പിന്തുടർന്ന രാജസ്ഥനായി ജെയ്‌സ്വാളിനെ കൂടാതെ ജോസ് ബട്‌ലർ (30), സഞ്ജു സാംസൺ (23), ദേവ്ദത്ത് പടിക്കൽ (32 പന്തിൽ 3 ഫോർ അടക്കം 31) എന്നിവർ ജെയ്സ്വാളിനു മികച്ച പിന്തുണയേകി. ഡെത്ത് ഓവറുകളിലെ ഹെറ്റ്മയർ വെടിക്കെട്ട് (16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 31 നോട്ടൗട്ട്) കൂടിയായപ്പോൾ രാജസ്ഥാന് നിർണായക ജയം നേടാനായി.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്