സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മണ്ടത്തരം പറയാൻ ഉപയോഗിക്കുകയാണ് അവൻ, എന്താണ് പറയുന്നതെന്നുള്ള ബോധം അയാൾക്ക് ഇല്ല; ഇന്ത്യൻ താരത്തിനെതിരെ മിച്ചൽ ജോൺസൺ

ഇപ്പോൾ അഡ്‌ലെയ്ഡിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ജോഷ് ഹേസൽവുഡിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് മുൻ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കറെ കുറ്റപ്പെടുത്തി രംഗത്ത്. പെർത്തിലെ ആദ്യ ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ആണെന്നുള്ളതായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ പരാതി.

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷം 534 എന്ന റൺചേസിൽ ഓസ്‌ട്രേലിയ 12/3 എന്ന നിലയിൽ കനത്ത തോൽവിയുടെ വക്കിലെത്തിയപ്പോൾ, നാലാം ദിവസം ടീമിൻ്റെ സമീപനത്തെക്കുറിച്ച് ഹേസിൽവുഡിന് ചോദ്യം ഉയർന്നു. എന്നിരുന്നാലും, ചോദ്യം ഇഷ്ടപെടാതിരുന ഓസ്‌ട്രേലിയൻ ബോളർ ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഞങ്ങളുടെ ബാറ്റർമാരോട് ചോദിക്കുക എന്ന മറുപടിയാണ് നൽകിയത്.

നിരവധി മുൻ കളിക്കാർ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ട് ഓസ്‌ട്രേലിയൻ ടീമിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. സ്‌പോർട്‌സ്‌സ്റ്റാറിന് വേണ്ടിയുള്ള തൻ്റെ കോളത്തിൽ മുൻ ഇന്ത്യൻ താരം ഗവാസ്‌ക്കർ ഇങ്ങനെ എഴുതി:

“ഹേസൽവുഡ് രണ്ടാം ടെസ്റ്റിൽ നിന്നും പുറത്തായതിൽ നിഗൂഢത ഉണ്ട്. അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആ പത്രസമ്മേളനത്തിൽ അയാൾ പറഞ്ഞ ചില കാര്യങ്ങൾ ഓസ്‌ട്രേലിയൻ ഡ്രസിങ് റൂമിൽ കാര്യങ്ങൾ ഒന്നും അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്.”

അതിനിടെ, 7news.com.au-ന് വേണ്ടി തൻ്റെ കോളത്തിൽ ഗവാസ്‌കറിൻ്റെ പരാമർശങ്ങളോട് മിച്ചൽ ജോൺസൺ പ്രതികരിച്ചു. അദ്ദേഹം എഴുതി (ഹിന്ദുസ്ഥാൻ ടൈംസ് വഴി):

“ഗവാസ്‌കറിനോടും പൊതുവെ അദ്ദേഹത്തിൻ്റെ കമൻ്ററിയോടും ബന്ധപ്പെട്ട് ഒരു കാര്യം പറയട്ടെ. മുമ്പ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ചു, ഗെയിമിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ട് ഇരുന്നു ഒരുപാട് കാര്യങ്ങൾ പഠിച്ചു – ഈ ആഴ്‌ച അദ്ദേഹം പറഞ്ഞത് ഒരു മണ്ടത്തരം മാത്രമാണ്. ഗവാസ്‌കർ ഹേസൽവുഡ് നടത്തിയ അഭിപ്രായത്തിൻ്റെ കാര്യമറിയാതെ വെറുതെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ തെറ്റായ കാര്യങ്ങങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.”

പെർത്തിൽ ഓസ്‌ട്രേലിയയുടെ 295 റൺസിൻ്റെ കൂറ്റൻ തോൽവിയിലും 5 വിക്കറ്റ് പ്രകടനവുമായി ഹേസൽവുഡ് മികവ് കാണിച്ചിരുന്നു.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി