ഇവന് മാത്രമെന്താ ഇത് പറഞ്ഞാല്‍ മനസ്സിലാകാത്തത്; ഐ.സി.സി വിലക്കിയിട്ടും മാറാന്‍ കൂട്ടാക്കാതെ അമിത് മിശ്ര; വിവാദം

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് ആരാധക വിമര്‍ശനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉമിനീര്‍ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തുന്നതിന് ഐസിസി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഈ രീതിക്ക് മാറ്റവും വന്നു. എന്നാല്‍ ഇത് ആവര്‍ത്തിച്ച് ലംഘിച്ചുള്ള അമിത് മിശ്രയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ അമിത് മിശ്ര ഉമിനീര്‍ പുരട്ടി ബോള്‍ മിനുസപ്പെടുത്തുന്നത് കാണാമായിരുന്നു. വിരാട് കോഹ്ലിക്കെതിരെ പന്തെറിയുന്നതിന് തൊട്ടുമുന്‍പാണ് മിശ്ര ഉമിനീര്‍ പന്തില്‍ പുരട്ടിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. ലഖ്‌നൗവിന്റെ ഇതിന് മുമ്പത്തെ കളികളിലും സമാനരീതില്‍ അമിത് മിശ്ര ചെയ്യുന്നത് കാണാമായിരുന്നു.

വിയര്‍പ്പുതുള്ളികള്‍ വെച്ചും മറ്റും മറ്റ് ബോളര്‍മാര്‍ പന്ത് മിനുസപ്പെടുത്തുമ്പോള്‍ അമിത് മിശ്ര മാത്രം മുന്‍കാല ചെയ്തി തുടര്‍ന്നു പോകുന്നതിനെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. എല്ലാവര്‍ക്കും മാറാമെങ്കില്‍ അമിത് മിശ്രയ്ക്ക് മാത്രം എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

എന്നിരുന്നാലും മത്സരത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്താന്‍ താരത്തിനായി. കൂറ്റനടികളുമായി കളം നിറഞ്ഞ ആര്‍സിബിയുടെ ഓപ്പണിംഗ് സഖ്യമായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി- വിരാട് കോഹ്ലി സഖ്യം പൊളിച്ചത് അമിത് മിശ്രയായിരുന്നു. കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയാണ് താരം കൂട്ടുകെട്ട് പൊളിച്ച് ലഖ്‌നൗവിന് ബ്രേക്ക് സമ്മാനിച്ചത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി