പാകിസ്ഥാൻ ക്രിക്കറ്റിന്റെ ശാപം അവൻ ഒറ്റ ഒരുത്തനാണ്, ഇങ്ങനെ ടീമിനെ താഴ്ത്താൻ ഒരു മനുഷ്യന് സാധിക്കും എന്ന് തെളിയിച്ചു: ജെയ്സൻ ​ഗില്ലസ്പി

ഇപ്പോൾ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായത് പാകിസ്ഥാനാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആദ്യം പുറത്തായത് അവരായിരുന്നു. കൂടാതെ ഇന്ത്യയോട് ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് അവർക്ക് കിട്ടിയ തിരിച്ചടിയുമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ഒരുപാട് വിമർശനങ്ങളാണ് ടീമിന് നേരെയും, താരങ്ങൾക്ക് നേരെയും ഉയർന്നു വരുന്നത്.

ഇപ്പോഴിതാ പാകിസ്താൻ ടീമിന്റെ നിലവിലെ പരിശീലകൻ ആഖിബ് ജാവേദിനെ വിമർശിച്ച ജേസൺ ഗില്ലസ്പിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാകിസ്താനെ ഏറ്റവും കൂടുതൽ വിജയങ്ങളിലേക്ക് നയിച്ച മുൻ ഏകദിന പരിശീലകൻ മിക്കി ആർതർ.

മിക്കി ആർതർ പറയുന്നത് ഇങ്ങനെ:

” സത്യസന്ധമായി പറഞ്ഞാൽ ജേസൺ ഗില്ലസ്പി ഒരു അത്ഭുതകരമായ പരിശീലകനാണ്, പാകിസ്താൻ ക്രിക്കറ്റിന്റെ പ്രശ്‍നങ്ങളെ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച അദ്ദേഹത്തെ ഉടനെ പാക് ക്രിക്കറ്റ് ബോർഡ് പുറത്താക്കി. പാക് ക്രിക്കറ്റ് സ്വയം വെടിയേൽക്കുന്നത് തുടരുകയാണ്, അവർക്ക് നന്നാവാൻ ഉദ്ദേശമില്ല”

മിക്കി ആർതർ തുടർന്നു:

” പാകിസ്താൻ ടീമിൽ ഇപ്പോഴും നല്ല കളിക്കാരുണ്ട്, അവർക്ക് ഇപ്പോൾ വിഭവങ്ങളുണ്ട്, ധാരാളം യുവ പ്രതിഭകളുണ്ട്. അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്. എന്നാൽ അതെല്ലാം അവർ സ്വയം നശിപ്പിക്കുന്നു കാണുന്നത് ശരിക്കും നിരാശാജനകമാണ്” മിക്കി ആർതർ പറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ നിലവിലെ പരിശീലകനാണ് അക്വിബ് ജാവേദ്. അദ്ദേഹത്തിനെതിരെ മുൻ പരിശീലകൻ ജെയ്സൻ ​ഗില്ലസ്പി പറയുന്നത് ഇങ്ങനെ:

” ഇത് നല്ല തമാശയാണ്. ഞാനും ​ഗാരി കിർസ്റ്റണും പരിശീലകനായിരുന്നപ്പോൾ ഞങ്ങൾക്കെതിരെ പ്രവർത്തിച്ചവനാണ് അക്വിബ്. അയാളെ പാക് ക്രിക്കറ്റിലെ യഥാർത്ഥ വില്ലൻ” ജെയ്സൻ ​ഗില്ലസ്പി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ