IPL 2025: മലിംഗയോ ഭുവിയോ ബ്രാവോയോ അല്ല, ഏറ്റവും മികച്ച ഐപിഎൽ ബോളർ അവൻ; പക്ഷെ ആ താരത്തെ..; വെളിപ്പെടുത്തലുമായി സഹീർ ഖാൻ

ഐപിഎൽ ഇതിഹാസങ്ങളായ ലസിത് മലിംഗ, ഭുവനേശ്വർ കുമാർ എന്നിവരെ പിന്തള്ളി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ ‘ദിസ് ഓർ ദാറ്റ്’ ചലഞ്ചിൽ പേസർ ജസ്പ്രീത് ബുംറയെയാണ് ഏറ്റവും മികച്ച ബോളറായി തിരഞ്ഞെടുത്തത്. ലസിത് മലിംഗയും ഡ്വെയ്ൻ ബ്രാവോയും തമ്മിൽ നോക്കിയാൽ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് താരം ചലഞ്ചിൽ പങ്കെടുത്തത്.

സഹീർ ഖാന്റെ ‘ദിസ് ഓർ ദാറ്റ്’ ‘ എന്ന സെഗ്‌മെന്റിന്റെ ഒരു വീഡിയോ ക്രിക്ക്ബസ് X-ൽ (മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്നു) പങ്കിട്ടു. ടൂർണമെന്റിലെ വിരമിച്ച കളിക്കാർ ഉൾപ്പെടെ വിവിധ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഐപിഎൽ പേസറെ തിരഞ്ഞെടുക്കാൻ സഹീറിനോട് ആവശ്യപ്പെട്ടു.

ഡ്വെയ്ൻ ബ്രാവോയ്ക്ക് പകരം തന്റെ മുൻ സഹതാരം ലസിത് മലിംഗയെ ഏറ്റവും മികച്ച താരമായി സഹീർ തിരഞ്ഞെടുത്തു. “ലസിത് മലിംഗ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് ഞാൻ കരുതുന്നു. ഞാൻ ലസിത് മലിംഗയ്‌ക്കൊപ്പം തന്നെ തുടരും,” സഹീർ പറഞ്ഞു.

തുടർന്ന് മലിംഗയോ ജസ്പ്രീത് ബുംറയോ തമ്മിൽ നോക്കിയാൽ ആരാണ് മികച്ചവൻ എന്ന് തിരഞ്ഞെടുക്കാൻ സഹീറിനോട് ആവശ്യപ്പെട്ടു. സഹീർ ആത്മവിശ്വാസത്തോടെ ബുംറയെ തിരഞ്ഞെടുത്തു. “ബുംറയാണ് ഇന്ന് ഏറ്റവും മികച്ചവൻ, നാളെ അത് മാറിയേക്കാം.”
.
“അർഷ്ദീപ്, ചിലപ്പോൾ ബുംറയെ മറികടക്കും. പക്ഷേ ഇപ്പോൾ ഞാൻ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം തന്നെ തുടരും,” സഹീർ പറഞ്ഞു.

ഇന്ത്യയ്ക്കായി 200 ഏകദിനങ്ങൾ കളിച്ച സഹീർ 282 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2011 ലെ ലോകകപ്പ് വിജയത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു, 21 വിക്കറ്റുകളുമായി ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി മാറിയിരുന്നു. 92 ടെസ്റ്റുകളിൽ നിന്ന് 311 വിക്കറ്റുകൾ സഹീർ വീഴ്ത്തിയിട്ടുണ്ട്.

Latest Stories

'സ്‌പോൺസർഷിപ് എന്തിന്? സംഘാടകർ ആര്?'; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

'സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്'; നിലപാട് വ്യക്തമാക്കി എം വി ഗോവിന്ദൻ

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്