അവൻ ക്ലാസ് മാത്രം മാസ് അല്ല, ദയവ് ചെയ്ത് അവനെ കോഹ്‌ലിയുമായി താരതമ്യം ചെയ്യരുത്; പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുമെന്നും അക്തർ

2022 യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ മുന്നിൽ നിന്ന് നയിക്കുന്നതിൽ പരാജയപ്പെട്ടതിന് ബാബർ അസമിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പാക് നായകൻ റൺസ് നേടുന്നതിനുപകരം ക്ലാസ്സിക്ക് ഷോട്ടുകളുടെ ദൃശ്യ വിരുന്ന് ഒരുക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്.

പാക്കിസ്ഥാൻ ഫൈനലിൽ എത്തിയെങ്കിലും ബാബറിന് ഏഷ്യാ കപ്പ് കാമ്പെയ്‌ൻ അത്ര നല്ല ഓർമകൾ സമ്മാനിച്ചാണ് അവസാനിച്ചത്. ആറ് മത്സരങ്ങളിൽ നിന്ന് 11.33 ശരാശരിയിലും 107.93 സ്ട്രൈക്ക് റേറ്റിലും 68 റൺസ് മാത്രമാണ് താരത്തിന് നേടാനായത്

വ്യാഴാഴ്ച (സെപ്റ്റംബർ 15), 2022 ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായി 27-കാരനെ നിലനിർത്തി. തീരുമാനം ആശ്ചര്യകരമല്ലെങ്കിലും, ടി20 ഫോർമാറ്റിലെ ഒരു നേതാവെന്ന നിലയിൽ ബാബറിന്റെ യോഗ്യതയെ അക്തർ ചോദ്യം ചെയ്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു:

“ഈ ഫോർമാറ്റിൽ ക്യാപ്റ്റൻ ജോലിക്ക് അവൻ ചേർന്ന ആളാണെന്ന് എനിക്ക് തോന്നുന്നില്ല. ശരീരത്തോട് ചേർന്ന് കളിക്കാൻ ശ്രമിക്കുന്നതിനുപകരം തന്റെ ടച്ച് വീണ്ടും കണ്ടെത്തുന്നതിന് അവൻ ക്ലാസിക് ഡ്രൈവുകൾക്കായി തിരയുകയാണ്. അവൻ ക്ലാസിക് ആയി കാണാൻ ആഗ്രഹിക്കുന്നു. ഫോം കണ്ടെത്താനുള്ള ശ്രമം ആണോ ഇത്?.

ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത ടീമിനെക്കുറിച്ചും, പ്രത്യേകിച്ച് ബാറ്റർമാരെക്കുറിച്ചും റാവൽപിണ്ടി എക്സ്പ്രസ് ആശങ്ക പ്രകടിപ്പിച്ചു. തന്റെ ഏറ്റവും മോശമായ ഭയം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

“ഇത്തരത്തിലുള്ള ബാറ്റിംഗ് നിരയാണ് ഞങ്ങൾ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതെങ്കിൽ, ഞങ്ങൾ ആദ്യ റൗണ്ടിൽ പുറത്തായേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ഏഷ്യ കപ്പിൽ തന്നെ പാകിസ്ഥാൻ ബാറ്റിങ്ങിന്റെ ദൗർബല്യം നമുക്ക് മനസിലായി പാക്കിസ്ഥാന്റെ ബാറ്റിംഗിൽ ആഴമില്ല. ഈ തിരഞ്ഞെടുപ്പിന് പിന്നിലെ ചിന്ത എനിക്ക് മനസ്സിലാകുന്നില്ല.”

വലിയ വിമർശനമാണ് പാകിസ്ഥാൻ ടീം സെലക്ഷന് പിന്നാലെ ഇപ്പോൾ ഉയരുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും