T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

ജൂൺ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പ് 2024-ൽ ഇന്ത്യയുടെ ഏഴാം നമ്പർ ബാറ്ററാകാൻ രവീന്ദ്ര ജഡേജ യോഗ്യനല്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ടോം മൂഡി പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കുറിച്ച് മൂഡി ചർച്ച ചെയ്യുകയും നിർവാഹം ഇല്ലാത്തതിനാൽ മാത്രം ജഡേജയെ അക്‌സർ പട്ടേലിനുമുമ്പ് തിരഞ്ഞെടുകയും ചെയ്തു . ജഡേജയേക്കാൾ മികച്ച സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരാളെ ടീമിന് ആവശ്യം ആണെന്ന് പറയുകയും ചെയ്തു.

“ഞാൻ രണ്ടുപേരെയും (രവീന്ദ്ര ജഡേജയും അക്സർ പട്ടേലും) എടുക്കില്ല. ഞാൻ ജഡേജയെ എടുക്കുന്നത് മികച്ച ഇടംകൈയ്യൻ സ്പിന്നിംഗ് ഓപ്ഷനായി ഇന്ത്യക്ക് ഒരാളെ ആവശ്യം ഉള്ളതിനാലാണ്. അവൻ രാജ്യത്തെ ഏറ്റവും മികച്ച ഇടങ്കയ്യൻ സ്പിന്നറാണ്. എന്തന്നാൽ ബാറ്റർ എന്ന നിലയിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള മികവൊന്നും ജഡേജക്ക് ഇല്ല. അത് സമീപകാല പ്രകടനങ്ങളിൽ നിൻ വ്യക്തമാണ്.”

“ഒരു ലോകകപ്പ് ടീമിൽ ഏഴാം നമ്പറിൽ ബാറ്റുചെയ്യാൻ അദ്ദേഹത്തിന്റെ കഴിവ് പര്യാപ്തമാണെന്ന് ഞാൻ കരുതുന്നില്ല. തൻ്റെ സ്‌ട്രൈക്ക് റേറ്റ് ഉപയോഗിച്ച് അദ്ദേഹം അത് തെളിയിച്ചു. നിങ്ങൾക്ക് ഏഴിൽ ബാറ്റ് ചെയ്യുന്ന ഇംപാക്റ്റ്-ടൈപ്പ് കളിക്കാരനെ വേണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കെ ശ്രീകാന്ത് ഇതേ ചർച്ചയുടെ ഭാഗമായിരുന്നു, ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ടി20 ലോകകപ്പിനുള്ള ടീമിൽ ജഡേജയെയും അക്‌സർ പട്ടേലിനെയും തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്സറിനെ അപേക്ഷിച്ച് ജഡേജയ്ക്ക് സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കടക്കാൻ മികച്ച അവസരങ്ങളുണ്ടെന്ന് അദ്ദേഹം കരുതുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ