IPL 2025: മോർക്കലും ബ്രാവോയും പൊള്ളാർഡും ചേരുന്ന ഐറ്റം ആണ് അവൻ, അദ്ദേഹത്തെ ഇന്ത്യ ടെസ്റ്റ് ടീമിൽ കളിപ്പിക്കണം: സുരേഷ് റെയ്ന

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് വിജയ ട്രാക്കിൽ എത്തിയത് അവരുടെ ആരാധകർക്ക് സന്തോഷം നൽകുന്ന കാഴ്ചയായി. സീസണിലെ മന്ദഗതിയിലുള്ള തുടക്കത്തിനു ശേഷം, തുടർച്ചയായി നാല് മത്സരങ്ങളും അടക്കം ആകെ അഞ്ച് മത്സരങ്ങളും ജയിച്ച് അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ഡൽഹി ക്യാപിറ്റൽസിനെതിരായ 12 റൺസിന്റെ വിജയം മുംബൈയുടെ ആത്മവിശ്വാസം ഉയർത്തി, അതിനുശേഷം ടീം വിജയക്കുതിപ്പിലാണ്. മത്സരത്തിന്റെ ഭൂരിഭാഗവും മുംബൈ മോശം പ്രകടനമാണ് നടത്തിയത് എങ്കിലും അവസാനം അവർ കളിയിലേക്ക് തിരിച്ചെത്തുക ആയിരുന്നു. പതിനേഴാം സീസണിൽ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു സീസണിന് ശേഷം, മുംബൈ ഈ സീസണിലേക്ക് മനോഹരമായി തിരിച്ചെത്തുക ആയിരുന്നു.

2023-ൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനായി നിയമിച്ചു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ കടുത്ത ആരാധകരിൽ നിന്ന് അതിനാൽ തന്നെ ഹാർദിക് പാണ്ഡ്യയ്ക്ക് പരിഹാസവും, അധിക്ഷേപവും, ട്രോളുകളും നേരിടേണ്ടി വന്നു. എന്നിരുന്നാലും, 2024-ലും 2025-ലും ഐസിസി ടി20 ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലും ടീം ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് അവരെ തന്റെ പക്ഷത്തേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ പതിപ്പിൽ, ഇതുവരെ തന്റെ ഓൾ റൗണ്ട് മാജിക്ക് ആവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് ഹാർദിക് 104 റൺസും 12 വിക്കറ്റുകളും നേടി. ഇപ്പോഴിതാ മുൻ താരം സുരേഷ് റെയ്‌ന ഹാർദിക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിഹാസ ഓൾറൗണ്ടർമാരായ ആൽബി മോർക്കൽ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുമായി താരത്തെ അദ്ദേഹത്തെ താരതമ്യം ചെയ്തു. ചെന്നൈ സൂപ്പർ കിംഗ്‌സിനായി ആൽബിയും ബ്രാവോയും മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, മുംബൈ ഇന്ത്യൻസിനായി പൊള്ളാർഡ് മികച്ച പ്രകടനം കാഴ്ചവച്ചു.

“ഹാർദിക് പാണ്ഡ്യ വ്യത്യസ്തനായ ഒരു കളിക്കാരനാണ്. അദ്ദേഹം നാല് ഓവർ എറിയുകയും ആക്രമണാത്മകമായി ബാറ്റ് ചെയ്യുകയും ചെയ്യുന്നു. ആൽബി മോർക്കൽ, ഡ്വെയ്ൻ ബ്രാവോ, കീറോൺ പൊള്ളാർഡ് എന്നിവർ ചേരുന്ന ഐറ്റം ആണ് അദ്ദേഹം. ടീമിന് സ്ഥിരത നൽകുന്നതിനാൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിലവിൽ അദ്ദേഹത്തെപ്പോലുള്ള കുറച്ച് കളിക്കാർ മാത്രമേയുള്ളൂ,” സുരേഷ് റെയ്‌ന പറഞ്ഞു.

“അദ്ദേഹത്തിന്റെ പ്രതിബദ്ധത മികച്ചതാണ്. കഴിഞ്ഞ സീസണിൽ വാങ്കഡെയിൽ ഹാർദിക്കിനെ ആരാധകർ വിമർശിച്ചിരുന്നു. ഈ സീസണിൽ മുംബൈയ്ക്ക് വേണ്ടി ഒരു ബൗളർ എന്ന നിലയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഹാർദിക്കിന് നിരവധി വ്യത്യാസങ്ങളുണ്ട്, സ്ലോ ബോളുകളും യോർക്കറുകളും പൂർണതയിലേക്ക് എറിയുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികച്ചതാണ്, അദ്ദേഹം വലിയ ഷോട്ടുകൾ അടിക്കുന്നു,” റെയ്ന കൂട്ടിച്ചേർത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ