അയാള്‍ ലെജന്‍ഡ് തന്നെ, കാരണം അയാളുടെ കാലഘട്ടത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്കാര്‍ വേണ്ടപോലെ താലോലിച്ചിട്ടില്ല!

ലാല്‍ കൃഷ്ണ എംഎസ്

ഓസ്‌ട്രേലിയന്‍ ടീമിന്റെ തലവേദനയെന്നു വിളിക്കേണ്ട കളിക്കാരനാണ് ചേതേശ്വര്‍ പൂജാര. നമുക്ക് കൗതുകമായി തോന്നാം.. ഒരു സുപ്രധാന മൈല്‍സ്റ്റോണ്‍ അയാളിന്ന് അത്ര വാഴ്ത്തിപ്പാടലുകളില്ലാതെ മറികടന്നു.

24* ടെസ്റ്റുകളില്‍ നിന്നും 50.82 എന്ന മനോഹര ശരാശരിയില്‍ 2033* റണ്‍സുകളാണ് പുജാര ഇതുവരെ ഓസീസിനെതിരേ നേടിയത്. സമകാലിക ബാറ്റര്‍മാരില്‍ അത്രതന്നെ ടെസ്റ്റില്‍ 46 ശരാശരിയും 1852* റണ്‍സും നേടിയ വിരാടും 29 ടെസ്റ്റ് കളിച്ച സാക്ഷാല്‍ ജോ റൂട്ടും പുജാരയുടെ പുറകിലാണുള്ളത്. ബാക്കി ഒരാളും അയലത്തുപോലുമില്ല.

ഇന്ത്യക്കാരില്‍ അയാള്‍ക്ക് മുന്നില്‍ രാഹുല്‍ ദ്രാവിഡും VVS ലക്ഷ്മണും സച്ചിനും മാത്രമേയുള്ളൂ.
39 മാത്രം ശരാശരിയുള്ള ദ്രാവിഡിനെ മറികടക്കാന്‍ 132 റണ്‍സാണ് പുജാരയ്ക്കാവശ്യം.

പുജാര വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിച്ചാലും അയാളെ നമ്മള്‍ ലെജന്‍ഡ് ക്യാറ്റഗറിയില്‍ വച്ചു തന്നെ ചര്‍ച്ച ചെയ്യണം. കാരണം അയാളുടെ കാലഘട്ടത്തില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്കാര്‍ വേണ്ടപോലെ താലോലിച്ചിട്ടില്ല!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ