വിമര്‍ശനങ്ങളെ മാജിക്കിലൂടെ പൊന്‍തൂവലാക്കാനുള്ള വിദ്യ അയാളുടെ കൈവശമുണ്ട്

ലിട്ടു ഒ.ജെ

ഋഷഭ് പന്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ഇത്രയേറെ വിമര്‍ശനങ്ങളേറ്റ് വാങ്ങിയൊരു താരമുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്! ബാറ്റിങ്ങ് ടെക്‌നിക്കിന്റെ പേരിലും കീപ്പിങ്ങ് സ്‌കില്ലിലും അയാള്‍ക്കുനേരെ വന്ന വിമര്‍ശങ്ങള്‍ അത്രയ്ക്കും ഭയനാകമായിരുന്നു എന്ന് പറയാതെവയ്യ!

നേച്ചര്‍ ടാലന്റഡ് അല്ലാത്ത സമ്മര്‍ദ്ദങ്ങളെ പഠിക്കാന്‍ ബുദ്ധിമുട്ടുന്ന ഋഷഭിനെയായിരുന്നു നീലജേഴ്‌സിയിലും വെള്ള ജേഴ്‌സിയിലും നമ്മള്‍ കണ്ടത്. പക്ഷേ അവിടെനിന്നും ഇന്നത്തെ ഋഷഭിലേക്കുള്ള മാറ്റം. അത് കാലത്തിന്റെയോ ഭാഗ്യത്തിന്റെയോ പേരിലല്ല, അയാളിലെ കഠിനധ്വാനത്തിന്റെ പേരിലാകണം പ്രകീര്‍ത്തിക്കപ്പെടേണ്ടത്!

‘ചിന്നസ്വാമിയില്‍’ ബാറ്റിങ്ങിനായ് ക്രീസിലേക്കുവരുന്നൊരു ഋഷഭിനെ കാണാനിടയായ്. എത്ര ആരവമാണ് അയാളിലേക്ക് എത്തിയത്. ക്രൗഡ് ഫുള്ളും ഋഷഭിന്റെ പേരുചേര്‍ത്ത് ചാന്റ് ചെയ്യ്തപ്പോള്‍ അയാളിലെ കാലിബറിനെ തുടക്കത്തിലെ വിശ്വസിച്ച്‌കൊണ്ടിരുന്ന എന്റെ രോമകൂമ്പാരങ്ങള്‍ ഉയരുകയാണുണ്ടായത്. ഓര്‍ക്കണം, അയാളൊരു സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നൊരു പയ്യനാണ്. വെറും ഇരുപത്തിനാല് വയസ്സുള്ളൊരു പയ്യന്‍!

നേരിട്ട രണ്ടാം ബോളില്‍ തന്നെ ഒരു സിക്‌സര്‍ , അതും ക്രൗഡിന്റെ അകമഴിഞ്ഞ പിന്തുണയില്‍. പിന്നീട് കണ്ടത് ശ്രീലങ്കന്‍ ബൗളേഴ്‌സിനെ തല്ലിചതയ്ക്കുന്ന ഋഷഭിനെയാണ്.യാതൊരുവിധമായ ദയവുമില്ലാതെ അയാള്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തികൊണ്ടിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ബാംഗ്ലൂരിലേത്. പക്ഷേ ഋഷഭിന് അതൊരു പ്രശ്‌നമായി തോന്നിയതേയില്ല. വന്നവരും കണ്ടവരും കേട്ടവരുമെല്ലാം ഋഷഭിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു!

ഇത്രയേറെ ബാറ്റിങ്ങ് ടെക്‌നിക്ക് വെച്ചുപുലര്‍ത്താന്‍ ഋഷഭ് പന്ത് ഒരു പ്രോപ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനാണോ? ന്യായമായ ചോദ്യമാണ് , പക്ഷേ അതിനുത്തരം പറയുക എളുപ്പമാണ്. ടെസ്റ്റ് മത്സരങ്ങള്‍ ലിമിറ്റഡ് ഓവര്‍ പോലെകളിക്കുക. പിച്ചിന്റെ സ്വഭാവത്തെ ഓര്‍ത്ത് വ്യാകുലതപ്പെടാതെ കണക്കിന് തല്ലിതീര്‍ക്കുക. അയാളുടെ ബാറ്റിങ്ങ് ശൈലി മറ്റുള്ളവര്‍ക്കും മാത്യകതന്നെയാണ്. പ്രത്യേകിച്ച് ചിന്നസ്വാമിയിലേത് പോലെയൊരു സാഹചര്യമാകുമ്പോള്‍ മറ്റൊന്നും ചിന്തിക്കുക പോകും ചെയ്യരുതെന്ന് ഋഷഭ് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്!

രണ്ട് റെക്കോഡുകളാണ് ഈ സീരിസിലൂടെ ഋഷഭ് സ്വന്തം പേരിലേക്ക് കൂട്ടിചേര്‍ത്തത് . ഒന്ന്, കപില്‍ ദേവിന്റെ വര്‍ഷങ്ങളായുള്ള വേഗതയേറിയ ഫിഫ്റ്റി.രണ്ടാമത്തേത് ഒരു റെക്കോഡ് ബ്രേക്കിങ്ങല്ല . മറിച്ച് വര്‍ഷങ്ങളായുള്ള ഇന്ത്യന്‍ വിക്കറ്റ്കീപ്പറന്മാര്‍ക്ക് സാധിക്കൊരു മൊമന്റം. ‘ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റ്റു ലിഫ്റ്റ് മാന്‍ ഓഫ് ദി സീരിസ് അവാര്‍ഡ് ഇന്‍ ടെസ്റ്റ് ക്രിക്കറ്റ്.’

ഋഷഭ് കുതിക്കുന്നത് ഉന്നതികളിലേക്കാണ്. വളരെ ചുരുക്കം നാളുകള്‍ക്കുള്ളില്‍ തന്നെ ടെസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനിലേക്കുള്ള അയാളുടെ മുന്നേറ്റം.അത് എത്തി നില്‍ക്കുന്നത് തന്നിലേക്ക് ഏത്തപ്പെട്ട വിമര്‍ശനങ്ങള്‍ക്കുനേരയാണ്. ഒരാളെയും നേരത്തെ വിലയിരുത്തരുതെന്ന സമര്‍ത്ഥമായ മറുപടിയിലേക്കും!

ഋഷഭിന് ഇനിയും ഒരുപാട് പ്രൂവ് ചെയ്യാനുണ്ട്. സംശയമില്ല, പക്ഷേ കുറച്ച്‌നാളുകള്‍ക്കുള്ളില്‍ തന്നെ അയാള്‍ നല്‍കുന്ന മറുപടികളെ അംഗീകരിക്കുക, മുന്നോട്ട് പോകുക. അതാണ് വേണ്ടതും! മുന്നോട്ടുപോകുക ഋഷഭ്, താങ്കള്‍ക്കായ് ഒരു സിംഹാസനം തയ്യാറാണ്. അതിലേക്ക് എത്തപ്പെടേണ്ടത് കാലത്തിന്റെ കാവ്യനീതിയാണ്. താങ്കള്‍ കഠിനധ്വാനിയാണ്. വിമര്‍ശനങ്ങളെ മാജിക്കിലൂടെ പൊന്‍ തൂവലാക്കാനുള്ള വിദ്യ താങ്കളുടെ കൈവശമുണ്ട്. മുന്നോട്ട് പോകുക..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!