ആ ഇന്ത്യൻ താരത്തിനോട് അവന് "മാൻ ക്രെഷ് "ഉണ്ട്, ബെൻ ഫോക്‌സിനെക്കുറിച്ച് ഇംഗ്ലീഷ് നായകൻ പറഞ്ഞത് ഇങ്ങനെ

റാഞ്ചി ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ കീപ്പർ-ബാറ്ററായ ധ്രുവ് ജുറലിനെ അഭിനന്ദിക്കുമ്പോൾ പറഞ്ഞ കമെന്റുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിലെ തന്റെ സഹതാരം ബെൻ ഫോക്‌സിന് ജുറലിനോട് “മാൻ ക്രെഷ് ” തോന്നിയെന്നുമാണ് പറഞ്ഞിട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ സ്വന്തമാക്കിയിരുന്നു . റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 192 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ പമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി. മാർച്ച് 7നാണ് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്.

ഇന്ത്യയ്ക്കായി നായകൻ രോഹിത് ശർമ്മയും യുവതാരം ശുഭ്മാൻ ഗില്ലും അർദ്ധ സെഞ്ച്വറി നേടി. രോഹിത് 81 ബോളിൽ 55 റൺസെടുത്തു. ഗിൽ 52* റൺസെടുത്തും ജുറേൽ 39* റൺസെടുത്തും പുറത്താകാതെ നിന്നു. യശ്വസി ജയ്‌സ്വാൾ 37 റൺസെടുത്തു. രജത് പടിദാറിനും സർഫറാസിനും അക്കൗണ്ട് തുറക്കാനായില്ല. ജഡേജയും (4) നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്ട്‌ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സിലെ മിന്നുന്ന അർദ്ധ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിലെ പ്രകടനവും കൂടി തിളങ്ങിയ ജുറൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുക ആയിരുന്നു.

ഇംഗ്ലണ്ടിൻ്റെ തോൽവിക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ക്യാപ്റ്റൻ സ്റ്റോക്സ് ജൂറലിനെ അഭിനന്ദിക്കുമ്പോൾ തൻ്റെ തമാശ നിറഞ്ഞ വശം പ്രകടിപ്പിച്ചു:

“രണ്ട് ഇന്നിംഗ്‌സുകളും അദ്ദേഹം നന്നായി കളിച്ചു. അവൻ്റെ വിക്കറ്റ് കീപ്പിങ് മികച്ചത് ആയിട്ടാണ് തോന്നിയത്. ബെൻ ഫോക്‌സിന് അവനോട് ഒരു മാൻ ക്രഷ് തോന്നിയെന്നാണ് എനിക്ക് തോന്നിയത്.”

ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും കോച്ച് ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ ഇംഗ്ലണ്ടിൻ്റെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയാണിത്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 28 റൺസിന് വിജയിച്ചിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 106 റൺസിനും രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൽ 434 റൺസിനും വിജയിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. മാർച്ച് 7 മുതൽ ധർമശാലയിലാണ് അഞ്ചാം ടെസ്റ്റ് നടക്കാൻ പോകുന്നത്.

എട്ട് മത്സരങ്ങളിൽ നിന്ന് 64.58 വിജയശതമാനത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് കളികളിൽ 19.44 വിജയശതമാനത്തോടെ ഇംഗ്ലണ്ട് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരശേഷം സംസാരിച്ച ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ അഭിനന്ദിക്കുന്നതിന് പകരം ഇംഗ്ലണ്ടിനെ പുകഴ്ത്തുകയാണ് ചെയ്തത്.

Latest Stories

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി