ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ആദ്യമായി ഉയർത്തിക്കൊണ്ടാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചു.
വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരാധീനയായി ഇന്ത്യയുടെ മുന്‍ താരം ജുലന്‍ ഗോസ്വാമി. ഈ ലോകകപ്പ് തനിക്ക് വേണ്ടി നേടുമെന്ന് സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും തനിക്ക് വാക്കുനല്‍കിയിരുന്നെന്നും അവര്‍ അത് പാലിച്ചെന്നും ജുലന്‍ പറഞ്ഞു.
ജുലന്‍ ഗോസ്വാമി പറയുന്നത് ഇങ്ങനെ:
” ഈ ലോകകപ്പിന് മുന്‍പ് എനിക്ക് വേണ്ടി അത് നേടുമെന്ന് അവര്‍ എനിക്ക് വേണ്ടി വിജയിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. 2022 ലോകകപ്പിന് ശേഷമായിരുന്നു അത്. അന്ന് നമുക്ക് സെമിഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. അതിന് ശേഷം ഹര്‍മനും മന്ദാനയും അര്‍ധ രാത്രിയില്‍ എന്റെ മുറിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു, ‘അടുത്ത ലോകകപ്പില്‍ നിങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ആ ട്രോഫി നേടിത്തരും. ഒടുവില്‍ അവരത് നേടി. അതുകൊണ്ടാണ് ഞങ്ങള്‍ വൈകാരികമായി പൊട്ടിക്കരഞ്ഞത്” ജുലന്‍ ഗോസ്വാമി പറഞ്ഞു.