Ipl

മുംബൈ ഒഴിവാക്കിയാല്‍ ഞാന്‍ എടുത്തോളാം; പൊള്ളാര്‍ഡിന് ഹാര്‍ദ്ദിക്കിന്റെ ഓഫര്‍

ഐപിഎല്‍ 15ാം സീസണില്‍ തുടര്‍ തോല്‍വികളുമായി പ്ലോഓഫില്‍ നിന്ന് പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്മാരുടെ ഈ ദയനീയ പ്രകടനത്തില്‍ ടീം മാനേജ്‌മെന്‍റും ആരാധകരും ഒരേപോലെ നിരാശരാണ്. ഇതിനിടെ സീസണില്‍ പരാജയമായി മാറിയ ചില താരങ്ങളെ മുംൈബ ഒഴിവാക്കിയേക്കുമെന്നും സൂചനകള്‍ പുറത്തുവന്നു. അതിനിടെ ഈ സീസണില്‍ വന്‍ ഫ്‌ളോപ്പായ വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന് വന്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സഹതാരവും സുഹൃത്തുമായ ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ കൈവിട്ടാല്‍ താന്‍ ടീമിലെത്തിച്ചോളാം എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്റെ ഓഫര്‍.

‘ഇന്ന് പൊള്ളാര്‍ഡിന് മികച്ച ദിവസമായിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എന്നാല്‍ ജയിക്കുക ഗുജറാത്താവും. കഴിഞ്ഞ ദിവസം സുഖവിവരം അന്വേഷിച്ച് പൊള്ളാര്‍ഡിന് സന്ദേശം അയച്ചിരുന്നു. നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നുണ്ടെന്നും അടുത്ത വര്‍ഷം നിങ്ങള്‍ ഇവിടേക്ക് വന്നേക്കാമെന്നും ഞാന്‍ തമാശരൂപേണെ പറഞ്ഞു. എനിക്കത് ആഗ്രഹം ഉണ്ടെങ്കിലും അതൊരിക്കലും നടക്കില്ലെന്ന് എനിക്കറിയാം’ ഹര്‍ദിക് പറഞ്ഞു.

മെഗാ ലേലത്തിന് മുമ്പായി ഹാര്‍ദിക് പാണ്ഡ്യയേയും ക്രുണാല്‍ പാണ്ഡ്യയേയും ഒഴിവാക്കിയ മുംബൈ ഫിനിഷര്‍ റോളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയത് പൊള്ളാര്‍ഡിനായിരുന്നു. എന്നാല്‍ ഈ സീസണില്‍ പൂര്‍ണമായും നിരാശപ്പെടുത്തിയ താരം 9 മത്സരത്തില്‍ നിന്ന് നേടിയത് 125 റണ്‍സ് മാത്രമാണ്.

അതേസമസം ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് റണ്‍സിന് മുംബൈ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് മുംബൈ 178 റണ്‍സിന്റെ വിജയലക്ഷ്യമാണ് ടൈറ്റന്‍സിനു നല്‍കിയത്. 19ാം ഓവര്‍ വരെ ടൈറ്റന്‍സ് വിജയമുറപ്പാക്കിയിരുന്നു. ആറു വിക്കറ്റ് ബാക്കിനില്‍ക്കെ ഒമ്പതു റണ്‍സായിരുന്നു അവസാന ഓവറില്‍ ടൈറ്റന്‍സിനു വേണ്ടിയിരുന്നത്. പക്ഷെ ഡാനിയേല്‍ സാംസിന്റെ മാജിക്കല്‍ ഓവറില്‍ മൂന്നു റണ്‍സ് മാത്രമാണ് ടൈറ്റന്‍സിനു നേടാനായത്.

Latest Stories

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ