പാണ്ഡ്യയെ ബച്ചനോടുപമിച്ച് മഞ്ജരേക്കര്‍

ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 77 റണ്ണിന്റെ ആദ്യ ഇന്നിംങ്സ് ലീഡ്. സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാര്‍ തോറ്റ് മടങ്ങിയ ന്യൂലാന്റ്സിലെ പിച്ചില്‍ ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് പാണ്ഡ്യയുടെ ഒറ്റയാള്‍ പ്രകടനമാണ്. 93 റണ്‍ നേടിയ പാണ്ഡ്യയുടെ സഹായത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 209 റണ്ണില്‍ അവസാനിച്ചു.

ഏഴാമനായിറങ്ങി 14 ബൗണ്ടറികളുടേയും ഒരു സിക്സിന്റേയും സഹായത്തില്‍ പാണ്ഡ്യ നേടിയ 93 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംങ്സിന് നട്ടെല്ലായത്. പാണ്ഡ്യയുടെ ഇന്നിങ്‌സിനെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് ട്വിറ്ററില്‍ എത്തിയത്. ഏറ്റവും ശ്രദ്ധേയമായത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ ട്വീറ്റാണ്. പാണ്ഡ്യയേ ഇന്ത്്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചനോട് ഉപമിച്ചിരിക്കുകയാണ് കമന്റേറ്റര്‍കൂടിയായ മഞ്ജരേക്കര്‍.

ബാറ്റിലും ബോളിലും ഒരുപോലെ മികവ് കാട്ടിയ പാണ്ഡ്യയേ ഡബിള്‍ റോള്‍ ചെയ്യാന്‍ മികവുള്ള ബച്ചനുമായാണ് താരതമ്യപ്പെടുത്തിയത്. അമിതാഭ് ബച്ചനാണ് സാധാരണ ഡബിള്‍ റോളില്‍ എത്താറുള്ളത് എന്നാല്‍ ഇപ്പോള്‍ ഒരിന്നിങ്‌സിലൂടെ പാണ്ഡ്യയും അത് ചെയ്തിരിക്കുകയാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മോഡേണ്‍ ട്വന്‍റി 20 കളിക്കാരനും പരമ്പരാഗത ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്റ്സ്മാനുമായി രണ്ട് വേഷങ്ങളാണ് പാണ്ഡ്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ കിടിലന്‍ പ്രകടനത്തിലൂടെ കാണിച്ചത്. മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

പാണ്ഡ്യയെ പുകഴ്ത്തി നിരവധി താരങ്ങളാണ് ട്വിറ്ററില് എത്തിയത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും