IPL 2025: ഐപിഎല്‍ ട്രോഫികള്‍ വാരികൂട്ടുന്ന ബ്രദേഴ്‌സ്‌, ഹാര്‍ദിക് 5 കിരീടം നേടിയെങ്കില്‍ ക്രുണാല്‍ നേടിയത്, അനിയനും കൊളളാം ചേട്ടനും കൊളളാം

ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി തങ്ങളുടെ ആദ്യ കിരീടം നേടിയത്. 18 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കാണാന്‍ പതിനായിരക്കണക്കിന് ആര്‍സിബി ആരാധകരാണ് എത്തിയിരുന്നത്. അവരുടെ മുന്നില്‍ വച്ചായിരുന്നു വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും കിരീടധാരണം. വളരെ ഇമോഷണലായിട്ടാണ് ആര്‍സിബി താരങ്ങളെയെല്ലാം സ്‌റ്റേഡിയത്തില്‍ കണ്ടത്.

ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത് ക്രുണാല്‍ പാണ്ഡ്യയായിരുന്നു. നാല് ഓവര്‍ ഏറിഞ്ഞ താരം 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പഞ്ചാബിന്റെ പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് നേടിയത്. ആര്‍സിബി ടീമിനൊപ്പം കിരീടം നേടിയതോടെ തന്റെ ഐപിഎല്‍ കരിയറിലെ നാലാമത്തെ ട്രോഫിയാണ് ക്രുണാല്‍ നേടിയത്. ഇതിന് മുന്‍പ് മുംബൈ ഇന്ത്യന്‍സില്‍ ഭാഗമായിരുന്ന സമയത്ത് ക്രൂനാല്‍ മൂന്ന് തവണ കിരീട നേട്ടത്തിന്റെ ഭാഗമായിരുന്നു.

2017, 2019, 2020 എന്നീ വര്‍ഷങ്ങളിലാണ് മുംബൈക്കൊപ്പം ക്രുണാല്‍ ഐപിഎല്‍ കിരീടം നേടിയത്. 2017ലെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും താരത്തിനായിരുന്നു. ഐപിഎല്‍ കിരീടത്തിന്റെ കാര്യത്തില്‍ അനിയന്‍ ഹാര്‍ദിക് പാണ്ഡ്യ ക്രുണാലിന് മുന്‍പിലാണ്. നാല് തവണയാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്ന സമയത്ത് ഹാര്‍ദിക് കിരീടം നേടിയത്. 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് മുംബൈക്കൊപ്പം ഹാര്‍ദിക് ഐപിഎല്‍ ട്രോഫി ഉയര്‍ത്തിയത്.

2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായും ഹാര്‍ദിക് ഐപിഎല്‍ കപ്പ് ഉയര്‍ത്തി. 2015 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷത്തിനിടെ ഒമ്പത് കിരീടങ്ങളാണ് പാണ്ഡ്യ സഹോദരന്‍മാര്‍ നേടിയത്. ഈ ഒമ്പത് ട്രോഫികളിലും ടീമിലെ പ്രധാനപ്പെട്ട റോള്‍ വഹിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം