അടുത്ത വർഷം നടക്കാൻ പോകുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ആരാധകർക്ക് ആവേശമായി മലയാളി താരം സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടി. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. എന്നാൽ എന്ത് കൊണ്ടാണ് ഹർദിക്കിനെ വൈസ് ക്യാപ്റ്റൻ പദവി നൽകാതിരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അജിത് അഗാർക്കർ.
“ശുഭ്മന്‍ ഗില്ലായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പക്ഷേ അദ്ദേഹം ഇപ്പോള്‍ ടീമിലില്ല. അപ്പോള്‍ മറ്റൊരാള്‍ വൈസ് ക്യാപ്റ്റന്‍സി ഏറ്റെടുക്കണം. ടെസ്റ്റ്, ഏകദിന മത്സരങ്ങളെ തുടര്‍ന്ന് ഗില്‍ ടി20 ടീമിന്റെ ഭാഗമല്ലാതിരുന്ന കാലത്തുപോലും അക്‌സറായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍” അജിത് അഗാർക്കർ പറഞ്ഞു.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.