IPL 2025: ഐപിഎല്‍ കിരീടം അവര്‍ക്ക് തന്നെ, ടൂര്‍ണമെന്റ് ജയിക്കാന്‍ കെല്‍പ്പുളള ടീമാണത്, ഇത് അവരുടെ വര്‍ഷം, പ്രശംസിച്ച് ഹര്‍ഭജന്‍ സിങ്‌

രാജസ്ഥാന്‍ റോയല്‍സിനെതിരായ 100 റണ്‍സ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ ആറാം വിജയമാണ് ഇന്നലത്തെ കളിയിലൂടെ അവര്‍ നേടിയത്. ആദ്യ ബാറ്റിങ്ങില്‍ മുംബൈ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 117 റണ്‍സ് എടുക്കാനേ രാജസ്ഥാന്‍ ടീമിനായുളളൂ. ഈ വര്‍ഷം പ്ലേഓഫില്‍ എത്തുന്ന ആദ്യത്തെ ടീമാകാനുളള കുതിപ്പിലാണ് നിലവില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയുളളത്.

11 കളികളില്‍ ഏഴ് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റാണ്‌ അവര്‍ക്കുളളത്. മുംബൈ ഇത്തവണ കിരീടം നേടിയില്ലെങ്കില്‍ അവര്‍ സ്വയം കുറ്റപ്പെടുത്തേണ്ടി വരുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. “ഈ വര്‍ഷം ഐപിഎലില്‍ കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സ് സ്വയം കുറ്റപ്പെടുത്തേണ്ടി വരും.  ടൂര്‍ണമെന്റ് ജയിക്കാന്‍ കെല്‍പ്പുളള ടീമാണിത്. ഇത് മുംബൈയുടെ വര്‍ഷമാണെന്ന് എനിക്ക് തോന്നുന്നു. മുംബൈ കളിക്കുന്ന ക്രിക്കറ്റ് പോലെ ആര്‍ക്കും അവരെ പിടിക്കാന്‍ കഴിയില്ല, ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

“ബാറ്റിംഗ് മുതല്‍ ബൗളിംഗ് വരെ മുംബൈ ഈ മത്സരത്തില്‍ പൂര്‍ണ്ണമായും ആധിപത്യം പുലര്‍ത്തി. രാജസ്ഥാന്‍ കളിച്ചില്ല, പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ വന്നത്. മുംബൈ ഇന്ത്യന്‍സ് കളിക്കാന്‍ വന്നത് വളരെ നല്ല ഉദ്ദേശ്യത്തോടെയാണ്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ വളരെയധികം റണ്‍സ് നേടി”, ഹര്‍ഭജന്‍ പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ