Ipl

തുറന്നുപറച്ചിലിന്റെ കാലം, പുതിയതായി എത്തിയത് ഹർഭജൻ

ക്രിക്കറ്റ് ലോകത്ത് ഉള്ള കാലത്തോളം വിവാദങ്ങൾക്ക് ഒട്ടും കുറവ് ഉണ്ടാക്കാത്ത ആളുകളാണ് ശ്രീശാന്തും ഹർഭജനും. 2008 ഐപിഎല്ലിനിടെ ഇരുവരും ഉൾപ്പെട്ട ഒരു സംഭവം ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല, അന്ന് പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിനെ മുംബൈ താരമായ ഹർഭജൻ മത്സരശേഷം മുഖത്തടിച്ചത് വിവാദമായിരുന്നു.

ശ്രീശാന്ത് മത്സരശേഷം കരഞ്ഞതുൾപ്പടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവങ്ങളാണ് പിന്നെ അരങ്ങേറിയത്. മത്സരം തോറ്റ വിഷമത്തിൽ നിൽക്കുന്ന ഹര്ഭജനോട് ശ്രീശാന്ത് എന്തോ പറഞ്ഞതിനെ ചൊല്ലിയാണ് ഹർഭജൻ തല്ലിയത്. പിന്നാലെ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ഹര്‍ഭജന് വിലക്കും ഏര്‍പ്പെടുത്തി.

അന്നത്തെ സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹർഭജൻ ഇപ്പോൾ. ”ശരിയാണ് ആ സംഭവും വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. ക്രിക്കറ്റിൽ അങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു,ഞാൻ കാരണം ശ്രീശാന്തിന് ബുദ്ധിമുട്ടുണ്ടായി, ഞാനും നാണംകെട്ടു. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്’. ജീവിതത്തില്‍ ഞാന്‍ തിരുത്തണമെന്ന് ആഗ്രഹിക്കുന്ന തെറ്റാണത്. ഞാനൊരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.” ഹര്‍ഭജന്‍ പറഞ്ഞുനിര്‍ത്തി.

ആ മത്സരത്തിൽ ഹർഭജൻ ആയിരുന്നു മുംബൈ നായകൻ. ഒരുപാട് തവണ ശ്രീശാന്തിനോട് ഹർഭജൻ പിന്നീട് ക്ഷമ ചോദിച്ചു.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം