2011 ലോക കപ്പിൽ ധോണി മാത്രമല്ല ഞങ്ങളും കളിച്ചതാണ്, വിവാദത്തെ കുറിച്ച് ഹർഭജൻ

ഇന്ത്യയുടെ സ്പിൻ ഇതിഹാസങ്ങളിൽ ഒരാളായ ഹർഭജൻ സിംഗ് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം സ്റ്റാർ സ്പോർട്സ് ചാനലിൽ ക്രിക്കറ്റ് അനലിസ്റ്റായി താരം പ്രവർത്തിച്ച് വരുന്നു. ഇപ്പോഴിതാ 2011 ലോകകപ്പ് ജയവുമായി ബസപ്പെട്ട ഒരു അഭിപ്രായം ഹർഭജൻ പറഞ്ഞിരിക്കുകയാണ്.

“2011 ലോകകപ്പ് വിജയത്തിന്റെ ക്രഡിറ്റ് ധോണിക്ക് മാത്രം നല്കുന്നതിനോട് യോജിപ്പ് ഇല്ല. ഓസ്ട്രേലിയ ലോകകപ്പ് ജയിക്കുമ്പോൾ ഓസ്ട്രേലിയക്ക് കിരീടം എന്ന് പറയുന്നവർ ഇന്ത്യ ജയിക്കുമ്പോൾ ധോണിയുടെ മികവിൽ ഇന്ത്യക്ക് ജയം എന്ന് പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ധോണി മാത്രമാണോ കളിച്ചത്. ബാക്കി ഉള്ള 10 പേരെ നിങ്ങൾ കണ്ടില്ലേ. ഗംഭീറിനെ കണ്ടില്ലേ, ഒരു ടീമിലെ 7- 8 പേര് വരെ എങ്കിലും ജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്”

മുമ്പ് ഗംഭീറും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. ഫൈനലിൽ 97 റൺസെടുത്ത തനിക്ക് നല്കാത്ത ക്രഡിറ്റ് ധോണിക്ക് നല്കുന്നതിൽ ഉള്ള അമർഷം പല വേദികളിൽ താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഹർഭജന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ പറയുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്