'2008 മുതൽ ആരംഭിച്ച ഈ യാത്ര ഇവിടെ ഇങ്ങനെ അവസാനിച്ചതിൽ സന്തോഷം': വിരമിക്കൽ സൂചന നൽകി രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം. സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.

രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. 2008-ൽ ഓസ്‌ട്രേലിയക്കെതിരെ ആരംഭിച്ച ഈ യാത്ര ഗംഭീരമായി അവസാനിപ്പിച്ചതിൽ തനിക്ക് സന്തോഷം ഉണ്ടെന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” എനിക്ക് ഇവിടെ വരുന്നത് ഇഷ്ടമാണ്. ഓസ്‌ട്രേലിയയിൽ കളിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിക്കുന്നു. 2008 മുതലുള്ള ഓർമ്മകളും ഇങ്ങനെ മത്സരം വിജയിപ്പിച്ച് അവസാനിപ്പിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇനി ഞാൻ ഓസ്‌ട്രേലിയയിൽ വന്നു കളിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല, പക്ഷെ ഇവിടെ കളിച്ച വർഷങ്ങൾ നല്ല രസമായിരുന്നു. ഒരുപാട് നല്ല ഓർമ്മകളും മോശമായ ഓർമ്മകളും ഉണ്ടായിട്ടുണ്ട്, എന്തിരുന്നാലും അതിനെയെല്ലാം ക്രിക്കറ്റായി ഞാൻ എടുക്കുന്നു” രോഹിത് ശർമ്മ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം