നവംബർ 14 ചിൽഡ്രൻസ് ഡേ ദിനത്തിൽ ഇന്ത്യക്കായി ചരിത്രം കുറിച്ച് 14 കാരൻ വൈഭവ് സൂര്യവംശി. ഇന്നലെ നടന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തിൽ യുഎഇക്കെതിരെ ഇന്ത്യ എ ടീമിനായി തകർപ്പൻ സെഞ്ച്വറി നേടിയിരിക്കുകയാണ് വൈഭവ് സൂര്യവംശി.
42 പന്തിൽ 15 സിക്‌സറും 11 ഫോറുകളും അടക്കം 144 റൺസാണ് വൈഭവ് നേടിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സൂര്യവൻഷി 32 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. ഭാവി ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിത കൈകളിലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഈ വർഷം നടന്ന ഐപിഎലിലും വൈഭവ് തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായി നടത്തിയത്.
മത്സരത്തിൽ 32 പന്തിൽ 83 റൺസ് നേടി ക്യാപ്റ്റൻ ജിതേഷ് ശർമയും മിന്നും പ്രകടനം നടത്തി. ആറ് സിക്‌സറും എട്ട് ഫോറുകളും ഈ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 23 പന്തില്‍ നമാന്‍ ധിർ 34 റൺസ് നേടി. ഇന്ത്യ എ ടീം 148 റൺസിന്റെ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്.