ഹമ്പട കേമാ , ജയ്‌സ്വാൾ കുട്ടാ; രാഹുലിനെയും കമ്മിൻസിനെയും സൈഡാക്കി ഫാസ്റ്റസ്റ് ഫിഫ്റ്റി റെക്കോഡ് തൂക്കി യശസ്വി ജയ്‌സ്വാൾ

ഇനി കെ.എൽ രാഹുലും പാറ്റ് കമ്മിൻസും ആ റെക്കോർഡിന്റെ കാര്യം മിണ്ടില്ല. 14 പന്തിൽ അര്ധ സെഞ്ച്വറി നേടി ഇരുവരും പങ്കിട്ട വേഗതയേറിയ ഐ.പി.എൽ അർദ്ധ സെഞ്ചുറി എന്ന നേട്ടം 13 പന്തുകളിൽ മറികടന്ന് രാജസ്ഥാന്റെ യുവതുർക്കി യശ്വസി ജയ്‌സ്‌വാള്‍ പുതിയ റെക്കോർഡിന് അവകാശിയായി. മിന്നുന്ന ഫോമിൽ കളിക്കുന്ന താരം സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് ഇന്ന് തകർത്തടിച്ച് ചരിത്ര നേട്ടത്തിലേക്ക് എത്തിയത്

ബാറ്റ് ചെയ്തപ്പോൾ എടുത്തത് 17 പന്തിൽ 22 റൺസ്. ആകെ മൊത്തം 149 റൺസ് നേടിയ കൊൽക്കത്തയുടെ രണ്ടാമത്തെ ടോപ് സ്കോററായ നിതീഷ് റാണയെ സംബന്ധിച്ച് വലിയ മോശമല്ലാത്ത സംഭാവന നൽകിയെന്ന ആശ്വാസം അയാൾക്ക് ഇന്ന് നടക്കുന്ന മത്സരത്തിൽ ഉണ്ടായിരുന്നു. ആ അമിത ആത്മവിശ്വാസം അയാളെ ആദ്യ ഓവർ പന്തെറിയുന്നതിലേക്ക് എത്തിച്ചു.”നിങ്ങൾക്ക് നന്ദി ഈ സഹായത്തിന്” എന്ന് പറഞ്ഞ ജയ്‌സ്‌വാള്‍ നിലപാടറിയിച്ചു. ആദ്യ ബോള്‍ സിക്‌സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്‌സ്‌വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.

രണ്ടാം ഓവറിലെ നാലാം പന്തിൽ ജോസ് ബട്ട്ലർ (0 ) റൺ ഔട്ട് ആയെങ്കിലും പകരമെത്തിയ സഞ്ജുവിനെ സാക്ഷിയാക്കി സാക്ഷിയാക്കി ശേഷിച്ച രണ്ട് പന്തുകളിൽ സിക്‌സും ഫോറും നേടിയ ജയ്‌സ്വാൾ കലിയിളകി നിൽക്കുക ആയിരുന്നു. കാഴ്ചക്കാരന്റെ റോൾ ആണ് തനിക്ക് നല്ലതെന്ന് മനസിലാക്കിയ സഞ്ജു മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ സിംഗിൾ ഓടി. തുടർന്നുവന്ന മൂന്ന് പന്തുകളിൽ ഫോർ നേടിയ ജയ്‌സ്വാൾ അഞ്ചാം പന്തിൽ സിംഗിൾ നേടിയാണ് ചരിത്ര നേട്ടത്തിൽ എത്തിയത്.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി