IPL 2025: ആര്‍സിബിക്കും ഗുജറാത്തിനും ലോട്ടറി, അവര്‍ക്ക് ഇനി പ്ലേഓഫില്‍ കത്തിക്കയറാം, ഒരിക്കലും പ്രതീക്ഷിക്കാത്തത് ചിലത് സംഭവിച്ചു, ആവേശത്തില്‍ ആരാധകര്‍

ഐപിഎലില്‍ ഇനി ബാക്കിയുളള മത്സരങ്ങളില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നുണ്ടെങ്കിലും ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ തുടരുന്ന തങ്ങളുടെ താരങ്ങള്‍ക്ക് അവര്‍ പൂര്‍ണ പിന്തുണ അറിയിച്ചു. ഇതോടെ പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകള്‍ക്ക് ഇനി ആശ്വസിക്കാം. ഗുജറാത്ത് ടൈറ്റന്‍സിന് വെടിക്കെട്ട് ബാറ്റര്‍ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് തിരിച്ചെത്തുന്നത് അവരുടെ ബാറ്റിങ് ലൈനപ്പിന് കരുത്തുപകരും.

ഈ സീസണില്‍ ഗില്‍, സുദര്‍ശന്‍, ബട്‌ലര്‍ എന്നീ ടോപ് ഓര്‍ഡര്‍ തകര്‍ന്ന സമയത്ത് ഗുജറാത്തിന് ആശ്വാസമായത് ഷെര്‍ഫെയ്‌ന്റെ നിര്‍ണായക ഇന്നിങ്ങ്‌സുകളായിരുന്നു. ആര്‍സിബിക്ക് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡിന്റെ തിരിച്ചുവരവും ആശ്വാസമാകും. ഫിനിഷര്‍ റോളില്‍ കളിക്കുന്ന താരം അടുത്തിടെ ടീമിനായി അതിവേഗ അര്‍ധസെഞ്ച്വറി നേടി ആരാധകരെ ഞെട്ടിച്ചിരുന്നു. അതേസമയം പ്രസ്താവനയിലൂടെയാണ് ഐപിഎലില്‍ തുടരുന്ന കളിക്കാര്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.

“കളിക്കാര്‍ക്ക് അവരുടേതായ വ്യക്തിഗത കരാര്‍ വ്യവസ്ഥകളുണ്ടെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു, അത് അവരുടെ തുടര്‍ച്ചയായ പങ്കാളിത്തവുമായി ബന്ധപ്പെട്ട് തുടര്‍ന്നുപോരേണ്ട ചില മര്യാദകളാണ്. ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച കളിക്കാരെ ഞങ്ങള്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് കളിക്കാരുടെ കഴിവുകളുടെ ആഴത്തിലും ഗുണനിലവാരത്തിലും ഞങ്ങള്‍ ആത്മവിശ്വാസം പുലര്‍ത്തുന്നു. കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്നതിന് ശക്തവും മത്സരപരവുമായ ഒരു ടീമിനെ രംഗത്തിറക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”, ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ