'എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ഗ്രെഗ് ചാപ്പല്‍'; എല്ലാവരും തള്ളിപ്പറഞ്ഞ ചാപ്പലിനെ റെയ്‌ന മാത്രം പിന്തുണച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിവാദ പരിശീലകനായിരുന്നു മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007വരെ ഇന്ത്യയുടെ പരിശീലകനായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ ക്രിക്കറ്റ് ലോകത്ത് വില്ലന്‍ പരിവേഷമാണ്. എന്നാല്‍ ഇപ്പോഴിതാ ചാപ്പലിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന. എങ്ങനെ ജയിക്കാമെന്ന് ഇന്ത്യയെ പഠിപ്പിച്ചത് ചാപ്പലാണെന്ന് റെയ്‌ന പറയുന്നു.

“ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഗ്രെഗ് ചാപ്പലിന് വലിയ പങ്കുണ്ടെന്നാണ് എന്റെ അഭിപ്രായം. 2011ലെ ഏകദിന ലോക കപ്പില്‍ നാം കിരീടം ചൂടിയത് അദ്ദേഹം വിതച്ച വിത്തുകളുടെ ഫലമായാണ്.”

“വിവാദങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വിജയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചതും എങ്ങനെ ജയിക്കാമെന്ന് പഠിപ്പിച്ചതും അദ്ദേഹത്തിന്റെ പരിശീലന കാലഘട്ടമാണ്. ഞങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്ന സമയമായിരുന്നു അത്. എങ്ങനെയാണ് വിജയകരമായി റണ്‍സ് പിന്തുടരേണ്ടതെന്ന് അദ്ദേഹം പഠിപ്പിച്ചു.”

“എങ്ങനെയാണ് റണ്‍സ് പിന്തുടരേണ്ടതെന്ന് ടീം മീറ്റിങ്ങുകളില്‍ അദ്ദേഹം പറയുമായിരുന്നു. യുവരാജ്, ധോണി, ഞാന്‍ എന്ന നിലയിലായിരുന്നു അന്നത്തെ ബാറ്റിംഗ് ഓഡര്‍. വ്യക്തിപരമായി ഒരുപാട് കാര്യങ്ങള്‍ ചാപ്പലില്‍ നിന്ന് പഠിച്ചു” റെയ്ന തന്റെ ആത്മകഥയായ “ബിലീവ് വാട്ട് ലൈഫ് ആന്റ് ക്രിക്കറ്റ് ടോട്ട് മി”യില്‍ കുറിച്ചു.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു