ക്രിക്കറ്റിന്റെ ദൈവം: പാക് ഇതിഹാസത്തിന്‍റെ പേര് പറഞ്ഞ് സഞ്ജയ് ദത്ത്

ക്രിക്കറ്റിന്റെ ദൈവം പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രമാണെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ പേസറുമായ വസീം അക്രമിനെ സഞ്ജയ് ദത്ത് പ്രശംസിച്ചത്. ഇതിഹാസ സീമറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

വസീം ഭായിക്കൊപ്പം ഇവിടെ ആയിരിക്കാനായത് അഭിമാനകരമാണ്. അദ്ദേഹം എനിക്ക് ഒരു സഹോദരനാണ്. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ക്രിക്കറ്റിന്റെ ദൈവമാണ് വസീം ഭായ്. അവന്റെ റിവേഴ്‌സ് സ്വിംഗ് ഏറ്റവും മികച്ചതാണ്. എല്ലാവരും അവനെ ഭയപ്പെട്ടു- സഞ്ജയ് ദത്ത് പറഞ്ഞു.

കരിയറില്‍ 460 മത്സരങ്ങളില്‍ നിന്ന് 916 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അക്രം. 1992ല്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വസീം മികച്ച പ്രകടനം പുറത്തെടുത്തു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അക്രം പരിശീലകനായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു വരികയാണ്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്